മുംബൈ: സചിൻ ടെണ്ടുൽകറിെൻറ ജന്മദിനത്തിലും ക്ലച്ചു പിടിക്കാതെ മുംബൈ ഇന്ത്യൻസ്. ടീമിെൻറ എല്ലാമെല്ലാമായ ക്രിക്കറ്റ് ഇതിഹാസത്തിന് ജയം സമ്മാനിക്കാനിറങ്ങിയ രോഹിത് ശർമക്കും സംഘത്തിനും അടിതെറ്റി. ഹൈദരാബാദ് ഉയർത്തിയ 119 റൺസ് വിജയലക്ഷ്യംപോലും എത്തിപ്പിടിക്കാതെ ചാമ്പ്യന്മാർ സ്വന്തം കാണികൾക്കു മുന്നിൽ നാണംകെട്ട് തോറ്റു. പൊരുതിനോക്കാൻേപാലും ആവാതെ ബാറ്റിങ് അടിയറവുെവച്ച മുംബൈ 87 റൺസിന് പുറത്തായി.
മുംബൈ നിരയിൽ രണ്ടക്കം കണ്ടത് രണ്ടു താരങ്ങൾ മാത്രം (സൂര്യകുമാർ യാദവ്-39, ക്രുണാൽ പാണ്ഡ്യ-24). സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ ഹൈദരാബാദിെൻറ മലയാളി താരം ബേസിൽ തമ്പി രണ്ടു വിക്കറ്റ് വീഴ്ത്തി ജയത്തിൽ നിർണായക പങ്കുവഹിച്ചു. സിദ്ധാർഥ് കൗൽ മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി. സ്കോർ ഹൈദരാബാദ്: 118/10 (18.4), മുംബൈ: 87/10 (18.5). എവിൻ ലൂയിസ്(5), ഇഷൻകിഷൻ(0), ക്യാപ്റ്റൻ രോഹിത് ശർമ(2), കീരൺ പൊള്ളാഡ്(9), ഹാർദിക് പാണ്ഡ്യ(3) എന്നിവരെല്ലാം രണ്ടക്കം കാണാതെപുറത്തായി.
നേരത്തെ, ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ്, ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (29) മനീഷ് പാണ്ഡെ (16) എന്നിവരുടെയും 19ാം ഒാവർ വരെ പിടിച്ചുനിന്ന യൂസുഫ് പത്താെൻറയും (29) ബാറ്റിങ് മികവിലാണ് 118 റൺസെടുത്തത്. ആറു മത്സരങ്ങളിൽ ചാമ്പ്യന്മാരുടെ അഞ്ചാം തോൽവിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.