സൂപ്പർ സീരീസ്​: ബി.സി.സി.ഐ x ഐ.സി.സി ഏറ്റുമുട്ടൽ

ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റി​ലെ വ​ൻ​ശ​ക്തി​ക​ളാ​യ ഇ​ന്ത്യ, ഇം​ഗ്ല​ണ്ട്, ആ​സ്ട്രേ​ലി​യ എ​ന്നി​വ​ക്കൊ​പ്പം ക്ഷ​ണി​ക്ക​പ്പെ​ട്ട ഒ​രു​ രാ​ജ്യ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി ച​തു​ർ​രാ​ഷ്​​ട്ര സൂ​പ്പ​ർ സീ​രീ​സ്​ ന​ട​ത്താ​നു​ള്ള പ്ര​ഖ്യാ​പ​നം വി​വാ​ദ​ത്തി​ൽ. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡും (ബി.​സി.​സി.​ഐ) അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലും (ഐ.​സി.​സി) ത​മ്മി​ൽ നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക്​ പോ​കു​ന്ന രീ​തി​യി​ലാ​ണ്​ ച​തു​ർ​രാ​ഷ്​​ട്ര സൂ​പ്പ​ർ സീ​രീ​സ്​ പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്ന​ത്.

മൂ​ന്നു​ രാ​ജ്യ​ങ്ങ​ൾ​ക്ക്​ മു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടൂ​ർ​ണ​മ​െൻറു​ക​ൾ​ക്കും ഐ.​സി.​സി​യു​ടെ വി​ല​ക്കു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച അ​വ​സാ​നം ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

2021 മു​ത​ൽ ര​ണ്ടാ​ഴ്​​ച നീ​ളു​ന്ന രീ​തി​യി​ലാ​ണ്​ ടൂ​ർ​ണ​മ​െൻറ്​ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും മൂ​ന്നു​ രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. അ​തേ​സ​മ​യം, ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​ളി​ക്കാ​രി​ൽ​നി​ന്നും ക്രി​ക്ക​റ്റ്​ അ​ധി​കൃ​ത​രി​ൽ​നി​ന്നും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ഗാം​ഗു​ലി ത​​െൻറ പ്ര​ഖ്യാ​പ​നം അ​ന്തി​മ​മ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

​േലാ​ക​ക്രി​ക്ക​റ്റി​​െൻറ വ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ ന​ല്ലൊ​രു ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലേ​ക്ക്​ എ​ത്തി​ക്കു​ക​യാ​ണ്​ ത​​െൻറ ല​ക്ഷ്യ​മെ​ന്ന്​ ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റാ​യി സ്ഥാ​ന​മേ​ൽ​ക്കും മു​േ​മ്പ ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ സൂ​പ്പ​ർ സീ​രീ​സ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തും. ഇം​ഗ്ല​ണ്ട്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ഗാം​ഗു​ലി​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളു​മാ​യും അ​ടു​ത്തി​ടെ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ലോ​ക ക്രി​ക്ക​റ്റി​​െൻറ വ​രു​മാ​ന​ത്തി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വു​ം ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​മാ​ന​ത്തി​​െൻറ ന​ല്ലൊ​രു ഭാ​ഗ​ത്തി​നും ഇ​ന്ത്യ​ക്ക്​ അ​ർ​ഹ​ത​യു​െ​ണ്ട​ന്നാ​ണ്​ ഗാം​ഗു​ലി അ​ട​ക്ക​മു​ള്ള​വ​രു​ടെ വാ​ദം.

Tags:    
News Summary - super series bcci icc face to face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.