ന്യൂഡൽഹി: െഎ.പി.എൽ ഒത്തുകളി മൊത്തമായി പരിഗണിച്ചാൽ ശ്രീശാന്തിെൻറ പെരുമാറ്റം അത്ര നല്ലതായിരുന്നില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഒത്തുകളിക്കായി ആളുകൾ സമീപിച്ച വിവരം ക്രിക്കറ്റ് താരം ശ്രീശാന്ത് എന്തുകൊണ്ടാണ് ബി.സി.സി.ഐയെ ഉടൻ അറിയിക്കാതിരുന്നതെന്ന് ചോദിച്ചാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് വിമർശനമുന്നയിച്ചത്. ശ്രീശാന്ത് കൂടുതലായി സമര്‍പ്പിച്ച രേഖകളില്‍ മറുപടി നല്കാന് ബി.സി.സി.ഐക്ക് സുപ്രീംകോടതി 10 ദിവസം സമയം അനുവദിച്ചു.
2013ലെ ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ശരിവെച്ച കേരള ഹൈകോടതി വിധിക്കെതിരെ ശ്രീശാന്ത് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വിദേശത്ത് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിലക്ക് നിലനില്‍ക്കുന്നതിനാല്‍ തനിക്ക് കളിക്കാനാവുന്നില്ലെന്ന് ശ്രീശാന്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സല്മാന് ഖുർശിദ് ബോധിപ്പിച്ചു.
അധികൃതരെ അറിയിക്കുന്നതില്‍ പിഴവുപറ്റിയിട്ടുണ്ടെങ്കിൽപോലും ശ്രീശാന്തിന് അഞ്ചു വര്‍ഷത്തെ വിലക്ക് മതിയായിരുന്നുവെന്ന് ഖുർശിദ് വാദിച്ചു. രാജസ്ഥാന് റോയല്‍സ് ടീമംഗമായിരുന്ന ശ്രീശാന്തിനെ ഒത്തുകളിയുടെ പേരില്‍ 2013ല്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.