മുംബൈ: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനും മികച്ച ഫീൽഡറുമായ സുരേഷ് റെയ്നയുടെ ജന്മദിനമായിരുന്നു ഇന്നലെ. ലോകെമമ്പാടുമുള്ള റെയ്നയുടെ ആരാധകരും സഹതാരങ്ങളും സോഷ്യൽ മീഡിയയിലൂടെ താരത്തിന് ആശംസകളുമായെത്തിയിരുന്നു. സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ, മുഹമ്മദ് കൈഫ്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ തുടങ്ങിയവരാണ് റെയ്നക്ക് ആശംസകൾ നേർന്നത്.
ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സചിൻ െടണ്ടുൽക്കർ റെയ്നയെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ച് ഉച്ചഭക്ഷണം നൽകിയാണ് പിറന്നാൾ ആഘോഷിച്ചത്. റെയ്നയും ഭാര്യ പ്രിയങ്കയും മകൾ ഗ്രാഷ്യയും ഉച്ചഭക്ഷണത്തിന് വന്നതിൽ അതീവ സന്തോഷവാനാണെന്ന് സചിൻ ട്വീറ്റ് ചെയ്തു. കൂടാതെ റെയ്നക്ക് പിറന്നാൾ മധുരം നൽകുന്ന ചിത്രവും സചിൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ഇന്ത്യയുടെ ടെസ്റ്റ് മാന്ത്രികൻ വി.വി.എസ് ലക്ഷ്മൺ, മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്, ന്യൂസ്ലാൻഡ് വെടിക്കെട്ട് ബാറ്റ്സ്മാൻ ബ്രെണ്ടൻ മക്കല്ലം എന്നിവരും പിറന്നാൾ ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ റെയ്ന ഇന്ത്യൻ ടീമിെൻറ പ്രകടനത്തെ കുറിച്ച് നിരന്തരം പോസ്റ്റുകൾ ഇടാറുണ്ട്.
It was a pleasure having @ImRaina, Priyanka and the adorable Gracia over for lunch today. #HappyBirthdayRaina Have a good one! pic.twitter.com/vlFP1KkfUH
— sachin tendulkar (@sachin_rt) November 27, 2017
Wishing you a very happy Birthday @ImRaina .May you have a blissful year ahead and may your dreams come true. pic.twitter.com/NCdJ62BuJJ
— VVS Laxman (@VVSLaxman281) November 27, 2017
Happy Birthday to a really gifted cricketer, @ImRaina . May your hardwork pay off and you achieve more and more success. pic.twitter.com/pMHvWhMGRS
— Mohammad Kaif (@MohammadKaif) November 27, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.