കൊളംബോ: ഇനി അവസരം പാർത്തിരിക്കുന്നവരുടെ പോരാട്ടം. കഴിവ് തെളിയിച്ചിട്ടും ദേശീയ ടീമിൽ സ്ഥിര നിയമനം ലഭിക്കാതെ പോയ ഇന്ത്യൻ യുവനിരക്ക് ഇന്ന് മുതൽ ട്വൻറി20 പരീക്ഷ. കുട്ടിക്രിക്കറ്റിെൻറ രൂപത്തിലെത്തുന്ന നിധാസ് ട്രോഫി ത്രിരാഷ്ട്ര പരമ്പരക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് വീഴുേമ്പാൾ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരാളിയാവുന്നത് ശ്രീലങ്ക. ബംഗ്ലാദേശാണ് മൂന്നാമൻ.
വിശ്രമിക്കുന്ന വിരാട് കോഹ്ലിക്ക് പകരക്കാരനായി നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശർമയുടെ കീഴിലിറങ്ങുന്ന ഇന്ത്യൻ ടീമിന് യുവത്വത്തിെൻറ പ്രസരിപ്പുണ്ട്. 15 പേരിൽ എട്ട് പേരും 26 വയസ്സിൽ താഴെയുള്ളവർ. 18 വയസ്സുകാരൻ വാഷിങ്ടൺ സുന്ദറും 20കാരൻ ഋഷഭ് പന്തുമെല്ലാം അവസരം കിട്ടിയാൽ ആഞ്ഞടിക്കാൻ കാത്തിരിക്കുന്നവർ. മുഹമ്മദ് സിറാജ്, വിജയ് ശങ്കർ, ദീപക് ഹൂഡ എന്നിവരെല്ലാം ഇൗ ഗണത്തിൽപെടുന്നവരാണ്. വിരലിലെണ്ണാവുന്ന മത്സര പരിചയം മാത്രമെ ഇവരിൽ പലർക്കുമുള്ളൂ. രോഹിത് ശർമ, ശിഖർ ധവാൻ, ദിനേഷ് കാർത്തിക്, സുരേഷ് റെയ്ന എന്നിവർ മാത്രമാണ് സീനിയർ തസ്തികയിലുള്ളത്. കുറച്ചു നാളായി ഇന്ത്യൻ ബൗളിങ് നിരയുടെ നെട്ടല്ലായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് തുടങ്ങിയവരൊന്നുമില്ലാതെ കളത്തിലിറങ്ങുന്ന പേസ് ബൗളർമാരാണ് യഥാർഥ വെല്ലുവിളി നേരിടുന്നത്. ഉനാദ്കഡും, ഷർദുൽ ഠാകുറും മുഹമ്മദ് സിറാജും പന്തെറിയാനെത്തുേമ്പാൾ ഉപദേശം നൽകാൻ പേരിന് പോലും ഒരു സീനിയർ പേസർ ടീമിലില്ല.
കപിൽ ദേവിെൻറ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഹാർദിക് പാണ്ഡ്യ ഫോമില്ലാതെ വലയുേമ്പാഴാണ് മീഡിയം പേസറായ ഒാൾറൗണ്ടർ വിജയ് ശങ്കർ ടീമിലെത്തുന്നത്.
ട്വൻറി20യുടെ പ്രവചനാതീത സ്വഭാവത്തിൽ പ്രതീക്ഷയർപ്പിച്ചാണ്ശ്രീലങ്ക ഇറങ്ങുന്നത്. പരിക്കേറ്റ് ഗുണരത്നെ, മാത്യൂസ്, മധുശങ്ക എന്നിവർ പുറത്തായതിനാൽ ഭാരം മുഴുവൻ ദിനേശ് ചണ്ഡിമലിെൻറ തോളിലാണ്. ശ്രീലങ്കൻ സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികത്തോടനുബന്ധിച്ചാണ് നിധാസ് ട്രോഫി എന്ന പേരിൽ ടൂർണമെൻറ് നടത്തുന്നത്.
ടീം ഇന്ത്യ: രോഹിത് (ക്യാപ്റ്റൻ), ധവാൻ, രാഹുൽ, റെയ്ന, പാണ്ഡേ, കാർത്തിക്, ഹൂഡ, വാഷിങ്ടൺ, ചഹൽ, അക്സാർ, വിജയ് ശങ്കർ, ഷർദുൽ, ഉനാദ്കഡ്, സിറാജ്, ഋഷഭ് പന്ത്.
ശ്രീലങ്ക: ചണ്ഡിമൽ, ലക്മൽ, തരംഗ, ഗുണതിലക, കുശാൽ മെൻഡിസ്, ജീവൻ മെൻഡിസ്, കുശാൽ പെരേര, തിസര പെരേര, ജനിത് പെരേര, ഷനക, ഉഡാന, ധനഞ്ജയ ഡിസിൽവ, അഖില ധനഞ്ജയ, അപോൺസോ, പ്രദീപ്, ചമീര,
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.