റാഞ്ചി: ഏകദിന പരമ്പരക്ക് പിന്നാലെ ട്വൻറി-20യും റാഞ്ചാൻ എം.എസ്. േധാണിയുടെ നാട്ടിൽ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി ഏഴിന് റാഞ്ചിയിലെ ജെ.സി.എ സ്റ്റേഡിയത്തിൽ നടക്കും. ഏകദിന പരമ്പരയിലെ നാലു മത്സരങ്ങളും തോറ്റുനിൽക്കുന്ന ആസ്ട്രേലിയയേക്കാൾ മാനസിക മുൻതൂക്കം ഇന്ത്യക്കാണെങ്കിലും മൂന്ന് ദിവസമായി പെയ്യുന്ന മഴ വില്ലത്തരം കാണിക്കുമോ എന്ന് കണ്ടറിയണം.
കണക്കിലെ കളിയിലും മുമ്പൻ ഇന്ത്യയാണ്. 2012ലെ ട്വൻറി-20 ലോകകപ്പിലാണ് ഇന്ത്യൻ ടീം അവസാനമായി ഒാസീസിന് മുമ്പിൽ അടിയറ പറഞ്ഞത്. അതിന് ശേഷം നടന്ന ആറു മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പം നിന്നു. ഇരു ടീമുകളും ഏറ്റുമുട്ടിയ 13 മത്സരങ്ങളിൽ ഒമ്പതിലും ജയിച്ചത് ഇന്ത്യയാണ്. പരമ്പരയുടെ കണക്കെടുത്താൽ അഞ്ചിൽ നാലും ഇന്ത്യ നേടി. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരു ടീമുകളും അവസാനമായി പരമ്പര കളിച്ചത്. അന്ന് ആതിഥേയരായ ഒാസീസിനെ അവരുടെ നാട്ടിൽ 3-0ന് വിറപ്പിച്ചവരാണ് ഇന്ത്യൻ സംഘം. 38ാം വയസ്സിൽ തിരിച്ചുവരവ് നടത്തിയ ആശിഷ് നെഹ്റയാണ് ഇന്ത്യൻ ബൗളിങ്ങിെൻറ കുന്തമുന. നെഹ്റക്ക് പിന്തുണയുമായി ഭുവനേശ്വറും ബൂംറയുമുണ്ട്.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മനീഷ് പാണ്ഡേ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബൂംറ, ഭുവനേശ്വർ കുമാർ, ആശിഷ് നെഹ്റ, അക്സാർ പേട്ടൽ.
ആസ്ട്രേലിയ: സ്റ്റീവ് സ്മിത്ത് (കാപ്റ്റൻ), ഡേവിഡ് വാർണർ, ജേസൺ ബെഹ്റെേൻറാഫ്, ഡാൻ ക്രിസ്റ്റ്യൻ, നഥാൻ കോൾെട്ടർനൈൽ, പാട്രിക് കമ്മിൻസ്, ആരോൺ ഫിഞ്ച്, ട്രേവിസ് ഹെഡ്, ഹെൻറിക്വസ്, മാക്സ്വെൽ, ടിം പെയ്ൻ, റിച്ചാർഡ്സൺ, ആഡം സാംബ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.