തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നവംബർ ഏഴിന് നടക്കുന്ന ട്വൻറി20 മത്സരത്തിന് മുന്നോടിയായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സൗകര്യം പരിശോധിക്കുന്നതിന് ബി.സി.സി.ഐ-ന്യൂസിലൻഡ് ഔദ്യോഗിക സംഘം ഇന്ന് തലസ്ഥാനത്തെത്തും.
ബി.സി.സി.ഐ ക്രിക്കറ്റ് ഓപറേഷൻ തലവൻ അമിത് സിദ്ധേശ്വർ, ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മാനേജർ മൈക്കിൾ സാൻഡിൽ, ടീമിെൻറ സുരക്ഷ തലവൻ ഇയാൻ ഡേവിഡ് സ്നേയർ എന്നിവരാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ ഗ്രീൻഫീൽഡിലെത്തുന്നത്.
സ്റ്റേഡിയത്തിൽ ടീമിനായി ഏർപ്പെടുത്തിയ സൗകര്യം വിലയിരുത്തുന്ന സംഘം തുടർന്ന് ടീമുകൾക്ക് താമസം ഒരുക്കിയിട്ടുള്ള കോവളത്തെ ലീല ഹോട്ടലും സന്ദർശിക്കും. സ്റ്റേഡിയത്തിലെ സുരക്ഷയെ സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ നേതൃത്വത്തിൽ ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുമായി സംഘം ചർച്ചനടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.