2020 ടി20 ലോകകപ്പിൻെറ മത്സരക്രമം ഐ.സി.സി പ്രഖ്യാപിച്ചു. ആസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്. ഇതാദ്യമായി ഒരേ സ്ഥലത്ത് ഒരേ വര്‍ഷം പുരുഷ-വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്നു എന്ന പ്രത്യേകതയുണ്ട് ഇൗ ലോകകപ്പിന്.
പുരുഷ ലോകകപ്പ് മത്സരങ്ങള്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ്. ഒക്ടോബര്‍ 24ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പെര്‍ത്തിലെ പുതിയ സ്റ്റേഡിയത്തിലാണ് കളി. ഇംഗ്ലണ്ട്, സൗത്ത്ആഫ്രിക്ക, അഫ്ഗാനിസ്താന്‍, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമും ഉള്‍പ്പെടുന്ന ഗ്രൂപ് രണ്ടിലാണ് കോഹ്‌ലിയും സംഘവും
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് വനിതാ ലോകകപ്പ്. ലോകവനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. ആസ്‌ട്രേലിയയുമായാണ് ഇന്ത്യന്‍ വനിതകളുടെ ആദ്യ മത്സരം. ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, യോഗ്യ നേടിയെത്തുന്ന ഒരു ടീം എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യൻ വനിതാ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.