ഹാമില്‍ട്ടണ്‍: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. അവസാന മത്സരത്തില്‍ റോസ് ടെയ്ലറുടെ സെഞ്ച്വറിക്കരുത്തിലും ട്രന്‍റ് ബോള്‍ട്ടിന്‍െറ തകര്‍പ്പന്‍ ബൗളിങ്ങിലും തകര്‍ന്ന കങ്കാരുപ്പടയെ 24 റണ്‍സിന് തോല്‍പിച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് കൈയടക്കിയത്. പരമ്പരയിലെ രണ്ടാം മത്സരം ഉപേക്ഷിച്ചിരുന്നു. തോല്‍വിയോടെ ഏകദിന റാങ്കിങ് പോയന്‍റ് നഷ്ടപ്പെട്ട് 118ലേക്കത്തെിയതോടെ ഓസീസിന് ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്കയുമായി പങ്കിടേണ്ടിവന്നു. ശ്രീലങ്കക്കെതിരെ 3-0ത്തിന് മുന്നില്‍നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക ബാക്കിമത്സരങ്ങളില്‍കൂടി വിജയിച്ചാല്‍ റാങ്കിങ്ങില്‍ ആസ്ട്രേലിയയെ മറികടക്കും. ബോള്‍ട്ടാണ് മാന്‍ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.