മുംബൈ: പ്രസിഡൻറ്സ് ഇലവനെതിരായ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് ജയം. 33 റൺസിനാണ് പ്രസിഡൻറ്സ് ഇലവനെ ന്യൂസിലൻഡ് തോൽപിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് റോസ് ടെയ്ലറുടെയും (102) ടോം ലതാമിെൻറയും (108) സെഞ്ച്വറി കരുത്തിൽ 343 റൺസെടുത്തിരുന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡൻറ്സ് ഇലവൻ 310 റൺസിന് പുറത്തായി.
കരുൺ നായറും (53), ഗുർകീരത് സിങ്ങും (65) അർധസെഞ്ച്വറിയുമായി പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. വാലറ്റത്ത് ജയദേവ് ഉനദ്ഘട്ട് 44 റൺസുമായി തിളങ്ങി. ന്യൂസിലൻഡിനായി മിച്ചൽ സാറ്റ്നർ മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിൽ പ്രസിഡൻറ്സ് ഇലവൻ ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.