രാവിലെ ടെസ്റ്റ്, വൈകീട്ട് ട്വൻറി20; 'ടു ഇൻ വൺ' ആശയവുമായി ബി.സി.സി.ഐ

ന്യൂഡൽഹി: കോവിഡ് 19 മൂലം ലോക കായികരംഗത്ത് സംഭവിച്ച സാമ്പത്തിക ആഘാതം ക്രിക്കറ്റിനെ സംബന്ധിച്ചും വളരെ വലുതാണ്. നിശ്ചയിച്ച പരമ്പരകളും ഐ.പി.എല്ലും മാറ്റിവെക്കപ്പെട്ടതിനാൽ കോടികളുടെ നഷ്ടമാണ് ലോകത്തെ വൻ കായിക സംഘടനകളിലൊന്നായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനും (ബി.സി.സി.ഐ) സംഭവിക്കുക. ഇത് മറികടക്കാൻ 'ടു ഇൻ വൺ' ആശയത്തിന്റെ സാധ്യത ആലോചിക്കുകയാണ് ബി.സി.സി.ഐ. 

പരമ്പരകൾ മാറ്റിവെക്കപ്പെട്ടതിന്റെ സമയനഷ്ടം മറികടക്കാൻ ഒരു ദിവസം തന്നെ രാവിലെ ടെസ്റ്റും വൈകീട്ട് ട്വൻറി 20യും നടത്താനുള്ള ആലോചനയിലാണ് ബി.സി.സി.ഐ. ഒരേസമയം രണ്ടു ടീമുകളുമായി രണ്ട് വ്യത്യസ്ത പരമ്പകൾ കളിക്കുന്നതി​​​െൻറ സാധ്യതയാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്ന് ഒരു ബോർഡ് ഒഫീഷ്യലിനെ ഉദ്ധരിച്ച് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. 

അതായത്, ഒരു ടീം പകൽ ടെസ്റ്റ് പരമ്പര കളിക്കുമ്പോൾ മറ്റൊരു ടീം വൈകീട്ട് ട്വൻറി20 പരമ്പര കളിക്കും.രണ്ട് വ്യത്യസ്ത ഇന്ത്യൻ ടീമിനെ വ്യത്യസ്ത പരമ്പരകൾക്കായി വിന്യസിക്കുന്നതാണ് ആലോചനയിലുള്ളത്.കോടികൾ മുടക്കി മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിയ ടെലിവിഷൻ ചാനലുകളുടെയും സ്പോൺസർമാരുടെയും താൽപര്യം സംരക്ഷിക്കുന്നതി​​​െൻറ ഭാഗമായിട്ടാണ് ഈ ആശയം ചർച്ച ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമരൂപമായിട്ടില്ല. ഇന്ത്യൻ ടീമി​​​െൻറ പരിശീലകരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ ഒഫീഷ്യൽ വ്യക്തമാക്കി.

ഇത് പ്രാവർത്തികമായാൽ രണ്ട് ഇന്ത്യൻ ടീം ഒരേ ദിവസം രണ്ട് വ്യത്യസ്ത മത്സരങ്ങൾ കളിക്കുന്ന കാഴ്ച ആരാധകർക്ക് കാണാം. ഈ ടീമുകളിൽ ആരൊക്കെ ഉൾപ്പെടുമെന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകർ. 2017-ൽ ടീം ആസ്ട്രേലിയ ഇത്തരം ഒരു പരീക്ഷണം നടത്തി ഒരേ സമയം രണ്ട് വ്യത്യസ്ത പരമ്പരകളിൽ കളിച്ചിരുന്നു. എന്നാൽ, അത് ഒരേ ദിവസം ആയിരുന്നില്ല. 2017 ഫെബ്രുവരി 22ന് ശ്രീലങ്കക്കെതിരെ അഡ്​ലെയ്​ഡിൽ ട്വൻറി 20 മത്സരം കളിച്ചതി​​​െൻറ പിറ്റേന്ന് ആസ്ട്രേലിയ പൂനെയിൽ ഇന്ത്യക്കെതിരെ ടെസ്റ്റ് കളിക്കാനിറങ്ങിയിരുന്നു.

Tags:    
News Summary - test and t20 in same day, bcci proposes new idea to overcome covid crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.