െകാളംബോ: കോച്ച് വിവാദങ്ങൾ മറന്ന് പുതിയ പരിശീലകനു കീഴിൽ വിരാട് കോഹ്ലിയും സംഘവും ശ്രീലങ്കക്കെതിരെ നാളെയിറങ്ങും. ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പത്തിനാണ് മത്സരം.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആതിഥേയരായ ശ്രീലങ്ക 15 അംഗ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇടങ്കയ്യൻ സ്പിന്നർ മലിന്ദ പുഷ്പകുമാരയാണ് ടീമിലെ ഏക പുതുമുഖം. ഇതുവരെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരം ലഭിക്കാതിരുന്ന മുപ്പതുകാരനായ പുഷ്പകുമാരക്ക് 558 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളുണ്ട്. ഒാൾറൗണ്ടർ ധനഞ്ജയ ഡി സിൽവയെയും പേസ് ബൗളർ നുവാൻ പ്രദീപിനെയും ശ്രീലങ്കൻ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഇടങ്കയ്യൻ സ്പിന്നർ ലക്ഷൻ സന്ദകനിെൻറ പകരമായിട്ടാണ് പുഷ്പകുമാര ടീമിലെത്തുന്നത്.
ടീം ശ്രീലങ്ക: രംഗണ ഹെരാത്ത് (ക്യാപ്റ്റൻ), ഉപുൽ തരംഗ, ഡിമുത്ത് കരുണരത്നെ, കുശാൽ മെൻഡീസ്, എയ്ഞ്ചലോ മാത്യൂസ്, അസേല ഗുണരത്നെ, നിരോഷൻ ഡിക്വെല്ല, ധനഞ്ചയ ഡി സിൽവ, ധനുഷ്ക ഗുണതിലക, ദിൽറുവാൻ പെരേര, സുരംഗ ലക്ക്മാൽ, ലാഹിരു കുമാര, വിശ്വ ഫെർണാഡോ, മലിന്ദ പുഷ്പകുമാര, നുവാൻ പ്രതീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.