അതെല്ലാം ക്രിക്കറ്റ് നിയമത്തിലുള്ളത്; മങ്കാദിങിൽ വിശദീകരണവുമായി അശ്വിന്‍

ഐ.പി.എൽ മത്സരത്തിനിടെ ജോസ് ബട്ട്ലറെ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിൻ പുറത്താക്കിയ രീതിക്കെതിരെ വ്യാപക വി മർശം. നടപടി ക്രിക്കറ്റിൻെറ മാന്യതക്ക് നിരക്കാത്തതാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായമുയർന്നു. മികച്ച ഫോമി ലായിരുന്ന ജോസ് ബട്‌ലറെ (69) അശ്വിൻ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കുകയായിരുന്നു.

13–ാം ഓവറിൽ ബോളിങ്ങിനിടെ നോൺ സ ്ട്രൈക്കിങ് ക്രീസിൽ നിന്നു കയറിയ ജോസ് ബട്‌ലറെ അശ്വിൻ റണ്ണൗട്ടാക്കി. അശ്വിൻെറ പ്രവൃത്തിയെ ചോദ്യം ചെയ്തതിനുശേഷ മാണു ബട്‌ലർ ക്രീസ് വിട്ടത്. മങ്കാദിങ്ങിന് അവസരം ലഭിച്ചിട്ടും അത് ഉപയോഗിക്കാതെ തരത്തെ തിരിച്ച് വിളിച്ച ക്രിസ് ഗെയിലിൻെറ മാന്യത അശ്വിൻ പഠിക്കണമെന്നും അഭിപ്രായമുയർന്നു.

എന്നാല്‍ സംഭവത്തില്‍ ന്യായീകരണവുമായി രവിചന്ദ്ര അശ്വിന്‍ രംഗത്തെത്തി. കരുതിക്കൂട്ടിയായിരുന്നില്ല ആ വിക്കറ്റെടുത്തതെന്ന് അശ്വിന്‍ പറഞ്ഞു. പന്തെറിയുന്നതിന് മുമ്പെ ബട്ട്‌ലര്‍ ക്രീസ് വിട്ടിരുന്നു, അദ്ദേഹം അക്കാര്യം ശ്രദ്ധിക്കുന്നു പോലുമില്ലായിരുന്നു. ക്രിക്കറ്റ് നിയമത്തിനുള്ളിലുള്ള പ്രവൃത്തിയാണിതെന്നും അതിനെ മറ്റു തലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്നും അശ്വിന്‍ പറഞ്ഞു. മത്സര ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അശ്വിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.


മങ്കാദിങ്​
1947ലെ ആസ്​ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയുടെ വിനു മങ്കാദ്​ സന്നാഹ മത്സരത്തിലും രണ്ടാം ടെസ്​റ്റിലും ബൗളിങ്​ തുടങ്ങുന്നതിനുമുമ്പ്​ നോൺസ്​ട്രൈക്കിങ്​ എൻഡിൽ ക്രീസിന്​ പുറത്തിറങ്ങിനിന്ന ബിൽ ബ്രൗണി​​​​​െൻറ റണ്ണൗട്ടാക്കിയതോടെയാണ്​ ഇത്തരം ഒൗട്ടാക്കലുകൾക്ക്​ ‘മങ്കാദിങ്​’ എന്ന പേരുവീണത്​. കളിയുടെ മാന്യതക്ക്​ ചേർന്നതല്ലെന്ന വിമർശനമുണ്ടെങ്കിലും നിയമവിധേയമായ ഇത്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ പലപ്പോഴും അരങ്ങേറിയിട്ടുണ്ട്​.

ഇന്ത്യയുടെ കപിൽ ദേവ്​ 92ലെ പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ പീറ്റർ കേസ്​റ്റനെ ഇങ്ങനെ റണ്ണൗട്ടാക്കിയിരുന്നു. 2012ൽ അശ്വിൻ ശ്രീലങ്കയുടെ ലാഹിരു തിരിമന്നെയെയും ഒൗട്ടാക്കിയെങ്കിലും ക്യാപ്​റ്റൻ വീരേന്ദർ സെവാഗ്​ താരത്തെ തിരിച്ചുവിളിച്ചു. ബട്​ലർ മുമ്പും മങ്കാദിങ്ങിന്​ വിധേയനായിട്ടുണ്ട്​. 2014ൽ ലങ്കയുടെ സചിത്ര സേനനായകെയാണ്​ ബട്​ലറെ ഒൗട്ടാക്കിയത്​.

Tags:    
News Summary - Twitter erupts as Ravichandran Ashwin Mankads Jos Buttler -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.