ക്രൈസ്റ്റ്ചർച്ച്: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ മൂന്നു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ സെമിഫൈനലിൽ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 189 റൺസിന് പുറത്തായപ്പോൾ പാകിസ്താൻ ഏഴു വിക്കറ്റ് കളഞ്ഞ് വിജയം പിടിച്ചെടുത്തു. എതിരാളികളുടെ ചെറിയ ടോട്ടലിനു മുന്നിൽ പാകിസ്താൻ തുടക്കത്തിൽ പതറിയെങ്കിലും മധ്യനിരയിൽ പുറത്താകാതെ നിന്ന അലി സെർയാബാണ് (74) ടീമിനെ വിജയത്തിലേക്കെത്തിച്ചത്. അലി സെർയാബിെൻറ മൂന്നാം അർധസെഞ്ച്വറിയാണിത്.
ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് അേമ്പ പരാജയമായപ്പോൾ വിക്കറ്റ് കീപ്പർ വാൻഡിൽ മാക്വീതാണ് (60) വൻതകർച്ചയിൽ നിന്നും കരകയറ്റിയത്. ജാസൺ നീമാൻഡ് (36) വാൻഡിലിന് പിന്തുണ നൽകി. ഒാപണർമാരായ മാത്യൂ ബ്രീട്ടക്(12), ജിവേഷൻ പിളള(14), ക്യാപ്റ്റൻ റെയ്നാർഡ് വാൻ ടോഡർ (4) എന്നിവർ പൂർണ പരാജയമായി. വെള്ളിയാഴ്ചത്തെ ഇന്ത്യ-ബംഗ്ലാദേശ് മത്സര വിജയികളായിരിക്കും സെമിയിൽ പാകിസ്താെൻറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.