സെഞ്ചൂറിയൻ: ഇന്ത്യക്ക് ജയിക്കാൻ രണ്ടു റൺസ് മാത്രം വേണമെന്നിരിക്കെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ അമ്പയർമാരുടെ നടപടി വിമർശനത്തിനിടയാക്കി. ദക്ഷിണാഫ്രിക്ക 32 ഒാവറിൽ പുറത്തായതോടെ ഇടവേളയില്ലാതെ ഇന്ത്യ ഉടൻ ബാറ്റിങ്ങിനിറങ്ങിയിരുന്നു. ഇന്ത്യൻ ബാറ്റിങ് 15 ഒാവർ പിന്നിട്ടപ്പോൾ ഉച്ചഭക്ഷണത്തിന് സമയമായി. എന്നാൽ, മത്സരം ഉടൻ അവസാനിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ഒാവർകൂടി കളിക്കാൻ അമ്പയർമാർ അനുവദിച്ചു.
18ാം ഒാവർ അവസാനിക്കുേമ്പാൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ടു റൺസ് മാത്രമാണ്. എന്നാൽ, ഉച്ചഭക്ഷണത്തിനുശേഷം ബാക്കി കളിക്കാമെന്ന നിലപാടിലായിരുന്നു അമ്പയർമാരും മാച്ച് റഫറിയും. മത്സരം തീർത്തശേഷം പിരിയാമെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ അഭ്യർഥന ദക്ഷിണാഫ്രിക്ക എതിർത്തില്ലെങ്കിലും അമ്പയർമാർ സമ്മതിച്ചില്ല. ഇതോടെ കാണികളെല്ലാം സ്റ്റേഡിയം വിട്ടുപോയി. 40 മിനിറ്റ് ഇടവേളക്കു ശേഷമാണ് പിന്നീട് മത്സരം തുടങ്ങിയത്. െഎ.സി.സി നിയമമനുസരിച്ചാണ് അമ്പയർമാർ തീരുമാനമെടുത്തതെങ്കിലും ഇത് മുൻ താരങ്ങളുടെയും ആരാധകരുടെയും കടുത്ത വിമർശനത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.