റട്ലാം: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ വിരാട് കോഹ്ലി അഞ്ച് റൺസിന് പുറത്തായതിൽ മനം നൊന്ത് 65 വയസ്സുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ റട്ലാമിലുള്ള ബബുലാൽ ഭൈരവയാണ് ഇഷ്ടതാരം ഒൗട്ടായതിൽ തകർന്ന് സ്വയം കൊളുത്തിയത്.
റിട്ടയേർഡ് റെയിൽവേ ജീവനക്കാരനായ ബബുലാലിന് തലയിലും മുഖത്തും കെയ്യിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. റൂമിൽ തനിച്ചിരുന്ന് കളി കണ്ട് കൊണ്ടിരുന്ന ബബുലാൽ വിരാട് കോഹ്ലി പുറത്തായ ഉടനെ കെറോസിൻ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അയൽകാരും വീട്ടുകാരും ഒാടിയെത്തുകയും തുടർന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
തീ കൊളുത്തിയത് വിരാട് കോഹ്ലിയുടെ പുറത്താവലിൽ മനം നൊന്ത് തന്നെയാണെന്ന് ബബുലാൽ സമ്മതിച്ചതായി ദോ ബാട്ടി പൊലീസ് സ്റ്റേഷൻ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.എസ് അലാവാ പറഞ്ഞു. അതേസമയം സംഭവം നടക്കുേമ്പാൾ ബബുലാൽ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടും വന്നിരുന്നു. ദോ ബട്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.