ധരംശാല: വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ ജയം സ്വന്തമാക്കി കേരളം. ദൗർഭാഗ്യം വിരുന്നുകാരായെത്തിയ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം വിജയം തേടിയിറങ്ങിയ കേരളം നാല് വിക്കറ്റിന് ത്രിപുരയെ തോൽപിച്ചു. ലിസ്റ്റ് എയിൽ അരങ്ങേറ്റംകുറിച്ച എം.ഡി. നിതീഷിെൻറ (29 റൺസിന് മൂന്ന് വിക്കറ്റ്) മികച്ച ബൗളിങ്ങും രോഹൻ പ്രേമിെൻറയും (52) മുഹമ്മദ് അസഹ്റുദ്ദീെൻറയും (47) ചെറുത്തുനിൽപുമാണ് കേരളത്തിന് വിജയമൊരുക്കിയത്. ഗ്രൂപ്പിലെ ഏറ്റവും ദുർബലരായ ത്രിപുരക്കെതിരായ ജയത്തോടെ കേരളം പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി.
ത്രിപുര ഒാപണർമാരുടെ റണ്ണൗേട്ടാടെയായിരുന്നു മത്സരത്തിെൻറ തുടക്കം. സ്കോർ 15ലെത്തിയപ്പോൾ ഒാപണർമാരായ ബിഷാൽ ഘോഷും ഉദിയൻ ബോസും റണ്ണൗട്ടായി മടങ്ങി. ഇഴഞ്ഞുനീങ്ങിയ വാടക താരം സ്മിത് പേട്ടലും (73 പന്തിൽ 33) നായകൻ മുരാസിങ്ങും (61) രജത് ഡേയുമാണ് (46) ത്രിപുരയെ 200 കടത്തിയത്.
പേസ് ബൗളർ അഭിഷേക് മോഹൻ രണ്ട് വിക്കറ്റെടുത്തപ്പോൾ ജലജ് സക്സേനയും കെ.സി. അക്ഷയും ഒാരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ കേരളത്തിെൻറ പ്രതീക്ഷയായ ജലജ് സക്സേന (അഞ്ച്) ആദ്യമേ പുറത്തായി. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന വിഷ്ണു വിനോദും (57 പന്തിൽ 40) രോഹൻ പ്രേമും 72 റൺസിെൻറ കൂട്ടുകെെട്ടാരുക്കി. സഞ്ജു സാംസണും (37 പന്തിൽ 37) നായകൻ സചിൻ ബേബിയും (41 പന്തിൽ 26) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
അവസാന ഒാവറുകളിൽ ആഞ്ഞടിച്ച അസ്ഹറുദ്ദീനാണ് കേരള വിജയം എളുപ്പമാക്കിയത്. ടൂർണമെൻറിൽ മികച്ച ഫോം തുടരുന്ന അസ്ഹറുദ്ദീൻ 35 പന്തിൽ എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് 47 റൺസെടുത്തത്.
ബംഗാളിനെതിരായ ആദ്യ മത്സരത്തിെൻറ അവസാന പന്തിൽ സമനില വഴങ്ങിയ കേരളം രണ്ടാം കളിയിൽ ഹിമാചൽ പ്രദേശിനോട് അവസാന പന്തിൽ തോറ്റിരുന്നു.
ഗ്രൂപ്പിലെ ശക്തരായ ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ടീമുകളോടാണ് കേരളത്തിെൻറ ഇനിയുള്ള മത്സരങ്ങൾ. നാലിൽ നാലും ജയിച്ച ഡൽഹിയാണ് പോയൻറ് പട്ടികയുടെ തലപ്പത്ത്. രണ്ട് ടീമുകൾക്ക് മാത്രമേ നോക്കൗട്ട് യോഗ്യത ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.