ന്യൂഡൽഹി: കോവിഡിനുശേഷം ക്രിക്കറ്റ് പുനരാരംഭിക്കുേമ്പാൾ സ്റ്റേഡിയങ്ങളിൽ കാണികളില്ലാതെ കളി നടത്താൻ സാധിക്കുമെങ്കിലും ആർത്തിരമ്പുന്ന ഗാലറിയുടെ മാന്ത്രികത നഷ്ടമാകുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കളി സാധ്യമാണ്. എന്നാൽ, ആരാധകരുടെ ആരവങ്ങൾ കൊണ്ടുവരുന്ന കളിക്കളത്തിലേക്ക് കൊണ്ടുവരുന്ന മാജിക് നഷ്ടമാകും.
ഞങ്ങളെല്ലാം കാണികൾക്കു മുന്നിൽ കളിച്ച് ശീലിച്ചവരാണ്. ശൂന്യമായ സ്റ്റേഡിയങ്ങളെ സാക്ഷിനിർത്തി എങ്ങനെയാകും കളിയെന്ന് അറിയില്ല -കോഹ്ലി പറഞ്ഞു. ലോകത്തെ ക്രിക്കറ്റ് ബോർഡുകളെല്ലാം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
ഈ വർഷത്തെ ട്വൻറി 20 ലോകകപ്പ് മാറ്റിെവക്കാതിരിക്കാൻ കാണികളെ ഒഴിവാക്കുന്നതും പരിഗണനയിലാണ്. ബെൻസ്റ്റോക്സ്, ജാസൺ റോയ്, ജോസ് ബട്ലർ, പാറ്റ് കമ്മിൻസ് എന്നിവരെല്ലാം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് അനുകൂലിച്ച് രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.