ഞാ​നും കോ​ഹ്​​ലി​യ​ും ഭ​യ​ങ്ക​ര കൂ​ട്ടു​കാ​രാ -ഡേ​വി​ഡ്​ വാ​ർ​ണ​ർ

ഹൈദരാബാദ്: ‘‘കോഹ്ലി അങ്ങെനയൊക്കെ പറഞ്ഞാലും ഞങ്ങൾ ഭയങ്കര കൂട്ടുകാരാണ്...’’ രണ്ടാഴ്ച മുമ്പ് കളിക്കളത്തിൽ കടിച്ചുകീറാൻ നിന്നവരാണ്. പക്ഷേ, െഎ.പി.എല്ലിന് മണി മുഴങ്ങിയപ്പോൾ പഴയതൊക്കെ മറന്ന് സൗഹൃദം പ്രഖ്യാപിക്കുകയാണ് ആസ്ട്രേലിയൻ ഒാപണറും സൺൈറസേഴ്സ് ഹൈദരാബാദിെൻറ ക്യാപ്റ്റനുമായ ഡേവിഡ് വാർണർ.  ബാറ്റിനും ബാളിനും പുറമെ നാവുകൊണ്ടും പോരടിച്ച ഇന്ത്യ-ഒാസീസ് പരമ്പരക്കുശേഷം പഴയതുപോലെ ഒാസീസ് താരങ്ങൾ തെൻറ സുഹൃത്തുക്കളായിരിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. ‘‘കളിക്കളത്തിൽ അങ്ങനെയൊക്കെയുണ്ടായെങ്കിലും ഞങ്ങൾ ഇപ്പോഴും നല്ല കൂട്ടുകാരാണ്. അതിനുശേഷം കോഹ്ലിയുമായി സംസാരിച്ചിരുന്നു. മാധ്യമങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിൽ സംഭവത്തെ കാണണം’’ - വാർണർ കൂട്ടിച്ചേർത്തു.
Tags:    
News Summary - Virat Kohli and I still good friends: David Warner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.