ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബി.സി.സി.െഎയുടെ താക്കീത്. പൊതുജനങ്ങളോടും മാധ്യമങ്ങളോടും പെരുമാറുേമ്പാൾ വിനയം കാണിക്കണമെന്നാണ് ബി.സി.സി.െഎ ഭരണസമിതി കോഹ്ലിക്ക് നിർദേശം നൽകിയത്. ആസ്േട്രലിയയിൽ പര്യടനത്തിനായി പുറപ്പെടുന്നതിനു മുമ്പാണ് കോഹ്ലിക്ക് ബന്ധപ്പെട്ടവർ താക്കീത് നൽകിയതെന്ന് ഭരണസമിതിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ഭരണസമിതി അംഗം വാട്സ്ആപ് ചാറ്റിലൂടെയും ഫോൺവിളിയിലൂടെയും കോഹ്ലിയുമായി ആശയവിനിമയം നടത്തുകയായിരുന്നു. അടുത്തിടെ കോഹ്ലിയുടെ ബാറ്റിങ്ങിനെക്കാൾ മറ്റു രാജ്യങ്ങളിലെ കളിക്കാരുടെ ബാറ്റിങ്ങാണ് ഇഷ്ടപ്പെടുന്നത് എന്നുപറഞ്ഞ ആരാധകനോട് താങ്കൾ ഇന്ത്യയിൽ ജീവിക്കാൻ അർഹനല്ല എന്ന് കോഹ്ലി മറുപടി നൽകിയത് വിവാദമായിരുന്നു.
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പര്യടനങ്ങളിൽ മാധ്യമങ്ങളുമായുള്ള ഇടപെടലിലും കോഹ്ലി വിവാദങ്ങളിൽപെട്ടിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് ഒാസീസ് പര്യടനത്തിന് മുന്നോടിയായി ബി.സി.സി.െഎ താക്കീത് നൽകിയത്. അതിനിടെ, ട്വൻറി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം ആസ്ട്രേലിയയിലെത്തി. 21നാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.