ധർമശാല: മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് അഭ്യൂഹങ്ങൾ വ്യാപകമായ സാഹചര്യത്തിൽ വിശദീകരണവുമായി ഇന്ത ്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ധോണിക്ക് ആദരവ് അർപ്പിച്ച് വ്യാഴാഴ്ച കോഹ്ലി ഇരുവരും ഒരുമിച്ചു ള്ള പഴയൊരു ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് ധോണി വിരമിക്കുകയാണെന്ന അഭ്യൂഹം ശക്തമായത്.
2016ലെ ലോക ട്വന്‍റി20 ചാമ്പ്യൻഷിപ്പിൽ ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ധോണിക്ക് ഒപ്പമുള്ള വിജയനിമിഷമാണ് കോഹ്ലി വ്യാഴാഴ്ച ട്വീറ്റ് ചെയ്തത്. 'ഒരിക്കലും മറക്കാനാവാത്ത മത്സരമായിരുന്നു അത്. എന്നെ കായികക്ഷമതാ പരീക്ഷക്കെന്ന പോലെ ഓടാൻ പഠിപ്പിച്ചത് ഈ മനുഷ്യനാണ്' എന്ന് ധോണിയെ കുറിച്ച് എഴുതുകയും ചെയ്തു.
ഇതോടെ ധോണി വിരമിക്കുകയാണെന്ന വാർത്ത പരന്നു. വിരമിക്കലിന്‍റെ മുന്നോടിയായാണ് കോഹ്ലിയുടെ ട്വീറ്റെന്നും വിലയിരുത്തലുണ്ടായി. തുടർന്നാണ് കോഹ്ലി തന്നെ വിശദീകരണം നൽകിയത്.
താൻ ഒന്നും ഉദ്ദേശിച്ചല്ല അങ്ങനെ ട്വീറ്റ് ചെയ്തതെന്നാണ് കോഹ്ലിയുടെ വിശദീകരണം. വീട്ടിൽ വെറുതേയിരുന്നപ്പോൾ മറ്റൊന്നുമാലോചിക്കാതെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ്. ഇപ്പോൾ അതൊരു വാർത്തയായി -കോഹ്ലി പറഞ്ഞു.
A game I can never forget. Special night. This man, made me run like in a fitness test msdhoni
— Virat Kohli (@imVkohli) September 12, 2019
ആസ്ട്രേലിയക്കെതിരായ ആ മത്സരം താൻ എപ്പോഴും ഓർക്കുന്ന ഒന്നാണ്. എല്ലാവരും താൻ ചിന്തിക്കുന്ന പോലെയല്ല ചിന്തിക്കുന്നത് എന്ന കാര്യത്തിൽ തനിക്കിതൊരു പാഠമാണെന്നും കോഹ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.