കോഹ്ലി ഒരു മെഷീനല്ല; ഒരു മനുഷ്യനാണ് -രവി ശാസ്ത്രി

ന്യൂ​ഡ​ൽ​ഹി: പരിക്കേറ്റ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി കൗണ്ടിയിൽ ക​ള​ിക്കാനിറങ്ങില്ലെന്നത് കൗ​ണ്ടി ക്ല​ബാ​യ സ​റി​യെ മാത്രമല്ല, ഇംഗ്ലണ്ടിലെ വിരാട് ഫാൻസിനെയും നിരാശരാക്കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ പ്രതികരണവുമായി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി രംഗത്തെത്തി. ഇന്ത്യൻ ക്യാപ്റ്റൻ ഒരു യന്ത്രമല്ലെന്നും ഒരു മനുഷ്യനാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ഗ്രൗണ്ടിൽ തിളങ്ങാൻ റോക്കറ്റ് ഇന്ധനം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ മിററിനോടായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

ക​ഴു​ത്തി​േ​ന​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ്​ ​താ​രം പി​ൻ​വാ​ങ്ങു​ന്ന​തെ​ന്ന്​ ബി.​സി.​സി.​െ​എ അ​റി​യി​ച്ചിരുന്നു. ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​  ഇം​ഗ്ലീ​ഷ്​ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ്​ കോ​ഹ്​​ലി സ​റി​യു​മാ​യി ക​രാ​റി​ലൊ​പ്പി​ട്ട​ത്. 

മേ​യ്​ 17ന്​ ​ചി​ന്ന​സ്വാ​മി സ്​​റ്റേ​ഡി​യ​ത്തി​ൽ സ​ണ്‍റൈ​സേ​ഴ്സ്​ ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഫീ​ൽ​ഡ്​ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ കോ​ഹ്‍ലി​ക്ക്​ പ​രി​ക്കേ​റ്റ​ത്.​ ​പ​രി​ക്കി​ൽ നി​ന്നും മു​ക്​​ത​നാ​യി തി​രി​ച്ചെ​ത്താ​ൻ താ​ര​ത്തി​ന്​ മൂ​ന്നാ​ഴ്​​ച​ത്തെ വി​ശ്ര​മം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇൗ ​കാ​ല​യ​ള​വി​ൽ ബി.​സി.​സി.​െ​എ മെ​ഡി​ക്ക​ൽ ടീ​മി​​​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും കോ​ഹ്​​ലി. പ​രി​ശീ​ല​നം തു​ട​രു​ന്ന കോ​ഹ്​​ലി ശേ​ഷം ജൂ​ണ്‍ 15ന്​  ​ബം​ഗ​ളൂ​രു എ​ൻ.​സി.​എ​യി​ല്‍ കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ നേ​രി​ട​ണം. 

Tags:    
News Summary - Virat Kohli Not A Machine But A Human Being": Ravi Shastri- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.