കോഹ്ലിയുടെ ക്യാച്ച്; തരംഗമായി അനുഷ്കയൂടെ പ്രതികരണം

ബെംഗളൂരു: ഇന്നലെ കൊൽക്കത്തക്കെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയുടെ ക്യാച്ച് ആർ.സി.ബി ഗ്യാലറിയിലിരുന്ന് ആസ്വദിക്കുന്ന ഭാര്യ അനുഷ്ക ശർമ്മയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. മത്സരത്തിലെ പത്തൊമ്പതാം ഓവറിൽ ദിനേഷ് കാർത്തിക്കിനെ പുറത്താക്കിക്കൊണ്ടായിരുന്നു വിരാടിന്‍റെ അത്യുഗ്രൻ ക്യാച്ച്. എന്നാൽ ഈ സമയത്തും നിരാശയോടെ നിൽക്കുന്ന അനുഷ്ക്കയുടെ ചിത്രങ്ങൾ ട്വിറ്ററിൽ തരംഗമായി.

ഇന്നലെ വിരാട് കോഹ്ലി ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങിയെങ്കിലും കൊൽക്കത്തയോട് തോൽക്കാനായിരുന്നു ബാംഗ്ലൂരിൻറെ വിധി. 44 പന്തുകളിൽ നിന്നും 68 റൺസ് നേടിയ വിരാട് കോഹ്ലി ഫീൽഡിങ്ങിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 

ചിന്നസ്വാമി സ്റ്റേഡിയത്തെ ആവേശത്തിലാക്കിയ കോഹ്ലിയുടെ നേതൃത്ത്വത്തിൽ 175 റൺസ് എന്ന കൂറ്റൻ സ്കോർ റോയൽ ചലഞ്ചേഴ്സ് പടുത്തുയർത്തി. എന്നാൽ ക്രിസ് ലിൻ, റോബിൻ ഉത്തപ്പ, സുനിൽ നരൈൻ എന്നിവരുടെ ബാറ്റിങ് മികവിൽ ഇരുപതാം ഓവറിൽ കൊൽക്കൊത്ത ആറ് വിക്കറ്റ് ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു.

Tags:    
News Summary - Virat Kohli's Stunning Catch, Reaction From Wife Anushka Sharma -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.