ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ താരങ്ങളുടെ വൻനിര. ടെന്നീസ് താരം സാനിയ മിർസ, പ്രശസ്ത തെലുങ്ക് നടനും രാഷ്ട്രീയക്കാരനുമായ ചിരഞ്ജീവി, നടൻ നാഗാർജുന, സംവിധായകൻ എസ്. എസ് രാജമൗലി എന്നിവരാണ് വോട്ട് ചെയ്യ ാനെത്തിയത്. ചിരഞ്ജീവി ക്യൂവിൽ കാത്ത് നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. ജുബ്ലി ഹിൽസ് പ്രദേശത്തെ വോട്ടിംഗ് ബൂത്തിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് സാനിയ എത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇറങ്ങിവരുന്ന ചിത്രം സാനിയ പിന്നീട് ട്വീറ്റ് ചെയ്തു.
മുതിർന്ന തെലുങ്ക് നടൻ കൃഷ്ണയും ഭാര്യ വിജയ് നിർമ്മലയും നടന്മാരായ വെങ്കടേഷ്, ജഗപതി ബാബു, നാഗ ബാബു, ശ്രീകാന്ത്, അല്ലു അർജ്ജുൻ, നിതിൻ, വരുൺ തേജ് എന്നിവരും ഹൈദരാബാദിലെ ജൂബിലി ഹിൽസ് പോളിങ് സ്റ്റേഷനിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ബാഡ്മിൻറൺ താരം പി.വി സിന്ധു, കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവരും വോട്ടിനെത്തി. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) സ്ഥാപകൻ എൻ.ടി. രാമറാവുവിന്റെ ചെറുമകനും സൂപ്പർതാരവുമായ ജൂനിയർ എൻ.ടി.ആറും വോട്ട് ചെയ്യാനെത്തി. അദ്ദേഹത്തിൻെറ സഹോദരി എൻ സുഹാസിനി ഇത്തവണ സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.
എന്നാൽ തെൻറ പേര് വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായെന്നും വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും ബാഡ്മിൻറൺ താരം ജ്വാല ഗുട്ട ട്വിറ്റ് ചെയ്തു. തെലങ്കാനയിൽ കോൺഗ്രസ് നയിക്കുന്ന സഖ്യവും ബി.ജെ.പിയും ടി.ആർ.എസും തമ്മിലാണ് പ്രധാന പോരാട്ടം. അടുത്ത വർഷം ലോക്സഭക്കൊപ്പം നടക്കേണ്ട തെരഞ്ഞെടുപ്പ് സംസ്ഥാന നിയമസഭ പിരിച്ച് വിട്ടതിനെ തുടർന്നാണ് നേരത്തെയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.