ലണ്ടൻ: എതിർ ബൗളർമാരെ തച്ചുതകർക്കുന്നതിൽ മിടുക്കനായ ആസ്ട്രേലിയൻ ഒാപണർ അതിന ായി സാേങ്കതികവിദ്യയെ കൂടി കൂട്ടുപിടിക്കുന്നു. ലോകകപ്പിൽ കടുത്ത മത്സരങ്ങൾക്ക് ത യാറെടുക്കുന്ന വാർണർ അതിനുമുന്നോടിയായി സെൻസർ ഘടിപ്പിച്ച ബാറ്റുകൾ ഉപയോഗിച്ചാ ണ് പരിശീലനം നടത്തുന്നത്.
സെൻസർ ഘടിപ്പിച്ച ബാറ്റുകൾ ഉപയോഗിക്കാൻ െഎ.സി.സി 2017ൽ അനുമതി നൽകിയിരുന്നെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ഇതുവരെ ആരും അത് പരീക്ഷിച്ചിട്ടില്ല. വാർണർ തന്നെയും ഇതുവരെ അതിന് മുതിർന്നിട്ടില്ലെങ്കിലും പരിശീലന സമയത്ത് താരം സ്ഥിരമായി അതുപയോഗിക്കുന്നുണ്ട്. നിലവിൽ ഇന്ത്യൻ ടീമിലുള്ള ആരും ഇതുവരെ പരിശീലനത്തിനുപോലും ഇത്തരം ബാറ്റുകൾ ഉപയോഗിച്ചിട്ടില്ല. എന്നാൽ, മുൻ ടെസ്റ്റ് താരം കരുൺ നായർ ഉപയോഗിക്കാറുണ്ട്.
ബംഗളൂരുവിലെ ‘സ്പെക്റ്റാക്കുലർ’ കമ്പനിയാണ് വാർണർക്ക് ‘ബാറ്റ് സെൻസ്’ എന്ന പേരിലുള്ള സെൻസറുകൾ ബാറ്റിൽ ഘടിപ്പിച്ചുനൽകുന്നത്. വാർണറെ കൂടാതെ ഒാസീസിെൻറ തന്നെ ട്രാവിസ് ഹെഡ്, ബംഗ്ലാദേശിെൻറ തമീം അലി, പാകിസ്താെൻറ അസ്ഹർ അലി തുടങ്ങിയവരെല്ലാം പലഘട്ടത്തിലായി ഇത് ഉപയോഗിച്ചിട്ടുണ്ട്.
ബാറ്റുചെയ്യുന്ന സമയത്തുള്ള ഡാറ്റകൾ ഇതിലെ ചിപ്പിൽനിന്ന് ക്ലൗഡ് സ്റ്റോറേജ് വഴി മൊബൈൽ ആപ്പിലാണ് ശേഖരിക്കപ്പെടുന്നത്. ബാറ്റ് സ്പീഡ്, ബാക്ലിഫ്റ്റ് ആംഗ്ൾ, ബാറ്റ് സ്റ്റാർട്ട് ആംഗ്ൾ, പവർ ഇൻഡക്സ്, റിസ്റ്റ് റൊേട്ടഷൻ ആംഗ്ൾ തുടങ്ങിയവയാണ് സെൻസറിൽ രേഖപ്പെടുത്തുന്നത്. വാർണറുടെ ബാറ്റിലെ സെൻസർ പ്രകാരം താരത്തിെൻറ ബാറ്റ് സ്പീഡ് മണിക്കൂറിൽ 79 കി.മീ. ആണ്. ബാറ്റ് ഹാൻഡ്ലിെൻറ മുകൾ ഭാഗത്താണ് സെൻസർ ചിപ്പ് ഘടിപ്പിക്കുന്നത്. 25 ഗ്രാം മാത്രം ഭാരമുള്ള ഇതിന് അഞ്ച് രൂപ നാണയത്തിെൻറ വ്യാസവും അതിെൻറ ഇരട്ടി കനവുമാണുള്ളത്.
മത്സരത്തിൽ ബാറ്റ് ചെയ്യുേമ്പാൾ സെൻസർകൊണ്ട് പ്രത്യേക മെച്ചമൊന്നുമില്ലെങ്കിലും സ്വന്തം ബാറ്റിങ് വിലയിരുത്താനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഇത് ഏറെ ഉപകാരപ്രദമാണെന്നാണ് വിലയിരുത്തലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.