കാൻബറ: കുടിവെള്ളത്തിനായി കാത്തിരുന്ന കളിക്കാർക്കരികിൽ വെള്ളക്കുപ്പിയുമായി ഓടി യെത്തിയ ആളെ കണ്ട് താരങ്ങൾ ഞെട്ടി. സാധാരണ ടീമിലെ പന്ത്രണ്ടാമൻമാരുടെ പണിയാണ് വെള ്ളം കൊടുക്കൽ. എന്നാൽ, ആസ്ട്രേലിയയുെട പ്രൈമിനിസ്റ്റേഴ്സ് ഇലവനായി മൈതാനത്തിറങ്ങിയ പീറ്റർ സിഡൽ, ക്രിസ് ലിൻ, ഹാരി നീൽസൺ തുടങ്ങിയവർക്ക് വെള്ളമെത്തിച്ചത് രാജ്യത്തെ വി.വി.ഐ.പിയായിരുന്നു.
ഓസീസ് ടീം തൊപ്പിയും ഒരുകൈയിൽ വാട്ടർ കേസുമായി സാക്ഷാൽ പ്രധാനമന്ത്രി സ്കോട്ട് മോറിസ്. കാൻബറയിലെ മനുക ഓവലിൽ വ്യാഴാഴ്ച ശ്രീലങ്കക്കെതിരെ നടന്ന പ്രൈമിനിസ്റ്റേഴ്സ് ഇലവെൻറ പരിശീലന മത്സരത്തിലായിരുന്നു പ്രധാനമന്ത്രി നല്ലൊരു ആതിഥേയനായത്. ഇതിെൻറ ദൃശ്യങ്ങൾ വൈകാതെ സമൂഹമാധ്യമങ്ങളിലും വൈറലായി.
കളിക്കാർക്ക് പ്രചോദനമാവാൻ റഷ്യ ലോകകപ്പിൽ ക്രൊയേഷ്യൻ ഡ്രസിങ് റൂമിലെ നിത്യസാന്നിധ്യമായി മാറിയ പ്രസിഡൻറ് കോലിൻഡ കിറ്ററോവിചിനോടാണ് മോറിസണെ ആരാധകർ താരതമ്യം ചെയ്യുന്നത്. രാഷ്ട്രത്തലവെൻറ എളിമയായും ട്വിറ്ററാറ്റികൾ പ്രധാനമന്ത്രിയുെട നടപടിയെ വാഴ്ത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.