ന്യൂഡൽഹി: വയനാട് കൃഷ്ണഗിരി സ്റ്റേഡിയം വേദിയാവുന്ന ‘എ’ ടീം ടെസ്റ്റിൽ ഇന്ത്യക്കാ യി സീനിയർ താരങ്ങളും ബാറ്റേന്തും. ജനുവരി-ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ‘ എ’ ടീമുകളുടെ ചതുർദിനത്തിൽ കൂടുതൽ ടെസ്റ്റ് സ്പെഷലിസ്റ്റ് താരങ്ങൾക്ക് അവസ രം നൽകാനാണ് ബി.സി.സി.െഎ ആലോചന.
ഇപ്പോൾ നടക്കുന്ന ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞാൽ 2019 ജൂലൈയിലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പാണ് അടുത്ത മത്സരം. അതിന് മുമ്പായി സ്പെഷലിസ്റ്റ് താരങ്ങൾക്ക് അവസരം എന്നനിലയിലാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സീനിയർ ടീമംഗങ്ങൾക്ക് അവസരം നൽകുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, ചേതേശ്വർ പുജാര, പൃഥ്വി ഷാ തുടങ്ങിയവർ കൃഷ്ണഗിരിയിൽ കളിക്കാനെത്തും. രഞ്ജി ട്രോഫി മത്സരങ്ങളുടെ നിലകൂടി അറിഞ്ഞ ശേഷമാവും അന്തിമ തീരുമാനം.
അഞ്ച് ഏകദിനങ്ങളും രണ്ട് ചതുർദിനങ്ങളുമടങ്ങിയ പരമ്പരക്കാണ് ഇംഗ്ലണ്ട് ‘എ’ ടീം ഇന്ത്യയിലെത്തുന്നത്. ജനുവരി 23 മുതൽ 31 വരെ നടക്കുന്ന ഏകദിനങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബാണ് വേദി. രണ്ടു ടെസ്റ്റുകൾ ഫെബ്രുവരിയിൽ വയനാട്ടിലും നടക്കും. പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ നേരേത്ത പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.