മുൻ ഇന്ത്യൻ ഓഫ് സ്പീന്നർ ഹർഭജൻ സിങ്ങുമായി കളിക്കളത്തിൽ തുടങ്ങിയ തർക്കം ഹോട്ടൽ മുറിയിലേക്ക് വരെ നീങ്ങിയ അനുഭവം വെളിപ്പെടുത്തുകയാണ് മുൻ പാക് ഫാസ്റ്റ് ബൗളർ ശുഐബ് അക്തർ. 2010ൽ ഇന്ത്യയും പാകിസ്താനുമായി ശ്രീലങ്കയിലെ ഡാമ്പുല്ലയിൽ നടന്ന ഏഷ്യ കപ്പിനിടെയുണ്ടായ സംഭവമാണ് അക്തർ ഓർത്തെടുത്തത്.
അക്തറിെൻറ ഓവറിൽ ഹർഭജൻ ഒരു കൂറ്റൻ സിക്സർ പായിച്ചതോടെയാണ് തർക്കത്തിെൻറ ആരംഭം. തെൻറ പന്ത് സിക്സറടിച്ചതിൽ അസ്വസ്ഥനായ അക്തർ ഹർഭജനെതിരെ രണ്ട് ബൗൺസറുകൾ തൊടുത്തുവിട്ടു. കൂടാതെ ദേഷ്യം വാക്കുകളായി പുറത്തേക്ക് വരികയും ചെയ്തു. എന്നാൽ ഹർഭജനും ഇതേറ്റു പിടിച്ചു. കളി അവസാനിക്കുന്നതുവരെ മൈതാനത്തെ വാഗ്വാദം നീണ്ടു നിന്നു. ഒടുവിൽ രണ്ട് പന്തിൽ ജയിക്കാൻ മൂന്ന് റൺസ് വേണമെന്നിരിക്കെ മുഹമ്മദ് ആമിറിെൻറ പന്തിൽ സിക്സറടിച്ച് ഹർഭജൻ ഇന്ത്യയെ ജയിപ്പിച്ചു. ഇതിനു ശേഷം കൈകളുയർത്തി അലറിയും മറ്റും ശുഐബ് അക്തറിനടുത്തുചെന്ന് പ്രകോപിപ്പിക്കാനും ഹർഭജൻ മറന്നില്ല. ഇത് അക്തറിനെ വല്ലാതെ അസ്വസ്ഥനാക്കി.
‘‘ഹർഭജനുമായി അടിയുണ്ടാക്കാനായി ഞാൻ അദ്ദേഹത്തെയും തെരഞ്ഞ് ഹോട്ടൽ മുറിയിൽ പോയി. അദ്ദേഹം ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ലാഹോർ ചുറ്റിക്കാണുകയുമൊക്കെ ചെയ്തിരുന്നു. ഞങ്ങളുടെ സംസ്കാരവും സമാനമാണ്. അദ്ദേഹം ഒരു പഞ്ചാബി സഹോദരനാണ്.എന്നിട്ടും ഞങ്ങളോട് മോശമായി പെരുമാറുകയോ..? ഹോട്ടൽ റൂമിൽ പോയി അദ്ദേഹവുമായി അടിയുണ്ടാക്കണമെന്ന് തീരുമാനിച്ചു. പക്ഷേ എനിക്ക് അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ശുഐബ് വരുന്നുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അടുത്ത ദിവസമായപ്പോഴേക്ക് ഞാൻ ശാന്തനായി. അദ്ദേഹവും ഖേദം പ്രകടിപ്പിച്ചു. ’’ - ഹലോ ആപ്പിലെ വീഡിയോ അഭിമുഖത്തിൽ അക്തർ പറഞ്ഞു.
അക്തർ തന്നെ അടിക്കാനായി ഹോട്ടൽമുറിയിലേക്ക് വന്നിരുന്നുവെന്ന് ഹർഭജൻ സിങ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ‘‘എന്നെ ഹോട്ടൽ മുറിയിൽ വന്ന് തല്ലുമെന്ന് ശുഐബ് ഒരിക്കൽ ഭീഷണിപ്പെടുത്തിയിരുന്നു. ‘വാ നമുക്കു കാണാം ആര് ആരെയാണ് തല്ലുന്നതെന്ന്’- ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ശരിക്കും വിരണ്ടു പോയിരുന്നു. അദ്ദേഹം നല്ല തടിയുള്ള ആളാണ്. അദ്ദേഹം ഒരിക്കൽ എന്നെയും യുവിയേയും (യുവരാജ് സിങ്) മുറിക്കകത്തിട്ട് തല്ലിയതാണ്. അദ്ദേഹത്തിന് നല്ല ഭാരമുള്ളതുകൊണ്ട് പിടിച്ചുവെക്കാൻ പ്രയാസമായിരുന്നു’’ എന്നായിരുന്നു ഹർഭജൻ ഇേതക്കുറിച്ച് പറഞ്ഞത്.
ഈയടുത്ത് സുേരഷ് റെയ്നയും ഈ സംഭവത്തെ കുറിച്ച് ഇർഫാൻ പത്താനുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞിരുന്നു. ഈ സംഭവമൊന്നും ഹർഭജൻ സിങ്ങിെൻറയും ശുഐബ് അക്തറിെൻറയും സൗഹൃദത്തെ ഒട്ടും ബാധിച്ചിരുന്നില്ല. മൈതാനത്തിനു പുറത്തെ അക്തറിെൻറ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഹർഭജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.