ഇന്ത്യയുടെ മുൻ സൂപ്പർ താരം യുവരാജ് സിങ്ങിനെ ഐ.പി.എൽ താരലേലത്തിൽ മുംബൈ സ്വന്തമാക്കിയപ്പോൾ ഇന്ത്യയിലെ ക്രിക് കറ്റ് പ്രേമികൾ അതിരറ്റ് സന്തോഷിച്ചിരുന്നു.താരലേലത്തിെൻറ ആദ്യ ഘട്ടത്തിൽ വിൽക്കപ്പെടാതെ പോയ യുവിയെ ഓർ ത്ത് ദുഃഖിച്ചവർക്ക് വലിയ ആശ്വാസമായിരുന്നു രണ്ടാം അവസരത്തിൽ അടിസ്ഥാന വില നൽകി സ്വന്തമാക്കിയ മുംബൈ ഇന്ത്യ ൻസ് നൽകിയത്.
മുംബൈയുടെ തീരുമാനം ശരിവെക്കും വിധമായിരുന്നു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും യുവിയുടെ പ്രകടനം. ബാംഗ്ലൂരിെൻറ യുസ്വേന്ദ്ര ചാഹലിനെ ഒരോവറിൽ മൂന്ന് സിക്സറിന് പറത്തിയും യുവി ഞെട്ടിച്ചിരുന്നു. എന്നാൽ അവശേഷിച്ച ചില മത്സരങ്ങളിൽ താരം നിരാശപ്പെടുത്തയതോടെ ടീമിൽ അവസരം ലഭിക്കാതായ സാഹചര്യമാണ് നിലനിൽക്കുന്നത്.
Where is #yuvi ??
— Irfan Pathan (@IrfanPathan) April 18, 2019
ആരാധകരെ വളരെയധികം നിരാശപ്പെടുത്തുന്ന മുംബൈയുടെ നടപടിയോട് ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താനും നീരസം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു പത്താൻ പ്രതികരിച്ചത്. യുവി എവിടെ? എന്ന് മാത്രമായിരുന്നു ഇർഫാെൻറ ചോദ്യം. യുവിയെ തുടർച്ചയായി തഴയുന്ന മുംബൈ മാനേജ്മെൻറ് നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.
വിനയായത് പ്രകടനം
പഞ്ചാബിനെതിരായ മത്സരത്തിൽ 18 റൺസ് മാത്രമെടുത്ത് കൂടാരം കയറിയ യുവി, ചെന്നൈക്കെതിരെ 4 റൺസാണ് നേടിയത്. ശേഷം ഇഷാൻ കിഷനും ടീമിലെത്തിയതോടെ യുവിയുടെ സ്ഥാനം പവലിയനിൽ മാത്രമായി. അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ഡെൽഹിക്കെതിരായ മത്സരത്തിൽ ഇഷാൻ കിഷന് വിശ്രമം അനുവദിച്ചപ്പോൾ യുവി വീണ്ടും കളത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്കും നിരാശയായിരുന്നു ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.