ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 19ാം ഒാവറിൽ സ്ട്രൈക്ക് കൈമാറാതിരുന ്ന ധോണിക്കെതിരായ വിമർശനങ്ങളെ തള്ളി ചെന്നൈ കോച്ച് സ്റ്റീഫൻ െഫ്ലമിങ്. കൂറ്റനടി ക്കാരനായ വിൻഡീസിെൻറ ഡ്വൈൻ ബ്രാവോ മറുവശത്തു നിൽക്കുേമ്പാൾ ധോണി മൂന്ന് സിംഗിളുക ൾ എടുക്കാൻ തയാറാകാതിരുന്നതാണ് ചിലരെ ചൊടിപ്പിച്ചത്.
എന്നാൽ, ക്യാപ്റ്റെൻറ ഗെയിംപ്ലാനിനെ ഒരിക്കലും ചോദ്യം ചെയ്യില്ലെന്ന് വ്യക്തമാക്കിയ െഫ്ലമിങ് ഇത്തരം സാഹചര്യത്തിൽ ടീമിനെ മുമ്പും വിജയിപ്പിച്ചതിനാൽതന്നെ ധോണിക്ക് തെൻറ കഴിവിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി.
സിക്സുകളിലൂടെ ബോളും റൺസും തമ്മിലുള്ള അന്തരം കുറക്കാം എന്നുള്ള കണക്കുകൂട്ടലിലായിരുന്നു ധോണി. മത്സരത്തിൽ ഞങ്ങൾ ജയത്തിന് തൊട്ടടുത്തുവരെയെത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
നവ്ദീപ് സെയ്നി എറിഞ്ഞ 19ാം ഒാവറിൽ ജയിക്കാൻ 36 റൺസ് വേണ്ടിയിരുന്ന ചെന്നൈക്കായി ധോണി 10 റൺസ് നേടിയെങ്കിലും മൂന്ന് സിംഗിളുകൾ ഒാടിയെടുക്കാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ, അവസാന ഒാവറിൽ 24 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.