നെഞ്ചുവിരിച്ച് വിരാട് കോഹ്ലി; നായകന് അഭിനന്ദന പ്രവാഹം

ബ​ർ​മി​ങ്​​ഹാം: ഒന്നാം ടെസ്റ്റിൽ സഹതാരങ്ങളെ കീഴടങ്ങിക്കയ ഇംഗ്ലീഷ് ബൗളിങ്ങിനെ നെഞ്ചുവിരിച്ച് നേരിട്ട ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് കായിക ലോകത്തെ സംസാര വിഷയം. തൻറെ കരിയറിലെ മികച്ച ഇന്നിങ്സുമായി കോഹ്ലി ഇന്ത്യയെ ശരിക്കും രക്ഷിച്ചു.

ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും കോഹ്ലി തൻറെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഇംഗ്ലണ്ടിൻറെ ലീഡ് നില 13 ആയി കുറച്ചു. 149 റൺസാണ് ഇംഗ്ലീഷ് മണ്ണിൽ ഇന്നലെ കോഹ്ലി നേടിയത്. ഇംഗ്ലണ്ടി​​​​​​​​​​െൻറ ഒന്നാം ഇന്നിങ്സ്​ സ്​കോറായ 287 റൺസ്​ പിന്തുടർന്നിറങ്ങിയ ഇന്ത്യ 274 റൺസിനാണ്  പുറത്തായത്​. ഒരു ഘട്ടത്തിൽ 200 റൺസിന്​ മുമ്പ്​ വീഴുമെന്ന്​ തോന്നിച്ചെങ്കിലും നായകൻ വിരാട്​ കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് ഈ സ്കോറിലെത്തിയത്.


ടെസ്റ്റിൻറെ രണ്ടാം ദിനം അവിസ്മരണീയമാക്കിയ കോഹ്ലിയെ ലോക മാധ്യമങ്ങൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. കിങ് കോഹ്ലി ഭരിക്കുമ്പോൾ ഇന്ത്യ തിരിച്ചുവരുന്നു. കോഹ്ലി എന്ന  നായകൻ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് കാഴ്ചവച്ചതെന്നും ലോക മാധ്യമങ്ങൾ പുകഴ്ത്തി. സാമൂഹിക മാധ്യമങ്ങളിലും കോഹ്ലിയുടെ ഇന്നിങ്സ് തന്നെയാണ് ചർച്ച. മുൻ താരങ്ങളും ക്രിക്കറ്റ്  പണ്ഡിറ്റുകളും ഇന്ത്യൻ ക്യാപ്റ്റൻറെ ഇന്നിങ്സിനെ വാഴ്ത്തി ട്വീറ്റുകൾ ചെയ്തിട്ടുണ്ട്. 

2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ മോശം ഫോമിനാൽ പഴി കേട്ട കോഹ്ലിക്ക് ഇത് പ്രതികാരം വീട്ടൽ കൂടിയായിരുന്നു. ഇംഗ്ലീഷ് മണ്ണിലെ കോഹ്ലിയുടെ ആദ്യ ശതകമായിരുന്നു ഇത്. വാലറ്റക്കാരെ കൂട്ടു പിടിച്ചായിരുന്നു കോഹ്ലിയുടെ 22ാം ടെസ്റ്റ് സെഞ്ച്വറി ഇന്നിങ്സ്.  തൻറെ ഷർട്ടിനുള്ളിലുണ്ടായിരുന്ന  മോതിരത്തിൽ ചുംബിച്ചാണ് കോഹ്ലി നേട്ടം ആഘോഷിച്ചത്. തുടർന്ന് ഗ്യാലറിയിലുണ്ടായിരുന്ന ഭാര്യ അനുഷ്കക്ക് ഫ്ലൈയിംഗ് കിസ്സ് നൽകുകയും ചെയ്തു കോഹ്ലി.


 

Tags:    
News Summary - World Media Lauds India Captain Virat Kohli After Day 2 Heroics- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.