ന്യൂഡൽഹി: ഇന്ത്യയുടെ മികച്ച ഒാൾ റൗണ്ടർമാരിൽ ഒരാളായ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമി ച്ചു. ക്ലബ് ക്രിക്കറ്റുകളിൽ തുടരുമെന്ന് താരം അറിയിച്ചു. ‘‘25 വർഷമായി താൻ കളിക്കളത്തിലുണ്ടായിരുന്നു. 17 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണ്. ഇപ്പോൾ വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നു.’’- യുവരാജ് വ്യക്തമാക്കി. < /p>
എങ്ങനെ പൊരുതണമെന്നും എങ്ങനെ വീഴണമെന്നും എങ്ങനെ പൊടി തട്ടി എഴുന്നേറ്റ് മുന്നോട്ട് കുതിക്കണമെന്നും ഈ കളി തന്നെ പഠിപ്പിച്ചുവെന്നും തൻെറ വിരമിക്കൽ പ്രഖ്യാപന പ്രസംഗത്തിൽ യുവി പറഞ്ഞു.
Yuvraj Singh: After 25 years in and around the 22 yards and almost 17 years of international cricket on and off, I have decided to move on. This game taught me how to fight, how to fall, to dust off, to get up again and move forward pic.twitter.com/NI2hO08NfM
— ANI (@ANI) June 10, 2019
അർബുദ രോഗ ബാധിതനായതിനെ തുടർന്ന് ഏറെ കാലം ക്രിക്കറ്റിൽ നിന്ന് വിട്ടു നിന്നെങ്കിലും പിന്നീട് മൈതാനത്തേക്ക് തിരിച്ചു വരവ് നടത്തിയിരുന്നു. ആസ്ത്രേലിയക്കെതിരെയുള്ള ട്വൻറി20 മത്സരത്തിൽ 35 പന്തിൽ 77 റൺസ് അടിച്ചെടുത്തുകൊണ്ട് ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന് കരുതിയവർക്ക് മുമ്പിൽ യുവി നിവർന്നു നിന്നു. 2003 മുതൽ 304 ഏകദിനങ്ങളും 40 ടെസ്റ്റുകളും 58 ട്വൻറി 20 മത്സരങ്ങളും കളിച്ച യുവരാജ് സിങ് 11000 റൺസുകളാണ് സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. 2017 ജൂൺ 30 ന് വെസ്റ്റ് ഇൻഡീസിനെതിരായാണ് അവസാനമായി കളിച്ചത്.
2011ൽ ലോകകപ്പിൽ മികച്ച പ്രകടനമാണ് യുവി കാഴ്ച വെച്ചത്. ഡർബനിൽ നടന്ന മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിൻെറ പന്തിൽ ഒരോവറിലെ ആറ് പന്തുകളിലും സിക്സർ പറത്തിയ യുവിയുടെ പ്രകടനം ക്രിക്കറ്റ് ആസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. 362 റൺസും 15 വിക്കറ്റുകളും നാല് മാൻ ഓഫ് ദി മാച്ചുകളുമായി തിളക്കമാർന്ന പ്രകടനമാണ് ആ ടൂർണമെൻറിൽ യുവരാജ് സിങ് കാഴ്ച വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.