മുംബൈ: ഋഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റിലെ അതുല്യ പ്രതിഭയാണെന്നും ശ്രദ്ധയോടെ വളർത്തി യെടുത്താൽ രാജ്യത്തിനുവേണ്ടി ഏെറക്കാലം മികച്ച പ്രകടനം കാഴ്ചവെക്കാൻ കെൽപുള്ള താ രമായി മാറുമെന്നും യുവരാജ് സിങ്. െഎ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി കാപിറ്റൽ സിനു വേണ്ടി 27 പന്തിൽ 78 റൺസുമായി തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച പന്തിനെ മത്സരശേഷം അഭിനന്ദിക്കുകയായിരുന്നു മുംബൈ താരമായ യുവരാജ്.
മത്സരത്തിൽ യുവരാജും അർധ സെഞ്ച്വറി (35 പന്തിൽ 53) നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി പന്തിനൊപ്പം കോളിൻ ഇൻഗ്രാം (32 പന്തിൽ 47), ശിഖർ ധവാൻ (36 പന്തിൽ 43) എന്നിവരും തിളങ്ങിയതോടെ ടീം 213 റൺസടിച്ചു. മറുപടി ബാറ്റിങ്ങിൽ യുവരാജിേൻറത് ഒറ്റയാൾ പോരാട്ടമായതോടെ മുംബൈ 176ന് ഒാൾഒൗട്ടായി. െഎ.പി.എല്ലിൽ തോറ്റു തുടങ്ങുന്നവരെന്ന പേരുള്ള ടീമുകളുടെ പോരിൽ ഡൽഹിക്ക് 37 റൺസ് ജയം.
‘‘പന്ത് മികച്ച ഫോമിലായിരുന്നു. കഴിഞ്ഞ സീസണിലും പന്തിേൻറത് ഉജ്ജ്വല പ്രകടനമായിരുന്നു. ടെസ്റ്റിലും അവൻ നന്നായി കളിക്കുന്നുണ്ട്. ഇത്ര ചെറിയ പ്രായത്തിൽ ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടുകയെന്നത് ചില്ലറ കാര്യമല്ല’’ -യുവരാജ് ചൂണ്ടിക്കാട്ടി. നായകൻ രോഹിത് ശർമയുടെ വിക്കറ്റ് പെെട്ടന്ന് നഷ്ടമായതും പിന്നീട് ഇടക്കിടെ വിക്കറ്റുകൾ വീണതുമാണ് ഡൽഹിക്കെതിരെ മുംബൈക്ക് തിരിച്ചടിയായതെന്ന് യുവരാജ് അഭിപ്രായപ്പെട്ടു.
ക്രിക്കറ്റ് ആസ്വദിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് കളി തുടരുന്നതെന്നും സമയമായെന്ന് തോന്നിയാൽ പാഡ് അഴിക്കുമെന്നും 37കാരൻ പറഞ്ഞു. ‘‘കഴിഞ്ഞ രണ്ടു വർഷം ഉയർച്ചതാഴ്ചകളുടേതായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ കഴിയാതിരുന്ന സമയം. പക്ഷേ, ഉള്ളിലേക്കിറങ്ങിച്ചെന്നപ്പോൾ ഇപ്പോഴും ഞാൻ കളി ആസ്വദിക്കുന്നതായി മനസ്സിലായി’’ -യുവരാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.