ജനുവരി 2000: ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടുമ്പോൾ മികച്ച ഒാൾറൗണ്ടർ പ്രകടനത്തിലൂടെ ടൂർണമെൻറ ിലെ താരമായിരുന്നു യുവരാജ് സിങ്. 33.83 ശരാശരിയിൽ 203 റൺസാണ് നേടിയത്.
ഒക്ടോബർ 2000: കെനിയക്കെതിരെ െനെറോബിയിൽ അന്ത ാരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ അരങ്ങേറി.
ഒക്ടോബർ 2000: കരിയറിലെ രണ്ടാം മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ 80 പന്തി ൽ 84 റൺസെടുത്ത് ടീമിെന െനെറോബി നോക്കൗട്ട് ടൂർണമെൻറിെൻറ സെമിയിലെത്തിച്ചു.
ജൂലൈ 2002: നാറ്റ്്്വെസ്റ്റ് സീരീസിൽ ഇംഗ്ലണ്ട ് ഒരുക്കിയ 325 വിജയലക്ഷ്യം ആറാം വിക്കറ്റിൽ മൂഹമ്മദ് കൈഫും യുവരാജ് സിങ്ങും (69) ചേർന്നുള്ള കൂട്ടുകെട്ട് മറികടന്നു. < br />
ജനുവരി 2004: ആസ്ട്രേലിയക്കെതിരെ 122 പന്തിൽ 139 റൺസെടുത്ത് കരിയറിലെ മികച്ച ഇന്നിങ്ങ്സുകളിലൊന്ന് കുറിച്ചു.
ഫെബ്രുവരി 2006: സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്ന ഏകദിനതാരം എന്ന വിശേഷണത്തിലേക്കുയർന്നു. ഇന്ത്യ 4-1 സ്വന്തമാക്കിയ പാകിസ്താനെതിരായ ഏകദിന പരമ്പരയിൽ 344 റൺസെടുത്ത് ടൂർണമെൻറിലെ താരമായി.
സെപ്റ്റംബർ 2007: പ്രഥമ ട്വൻറി20 ലോകകപ്പിൽ ഇംഗ്ലണ്ടിെൻറ സ്റ്റുവർട്ട് ബ്രോഡിനെ ഒാവറിലെ ആറ് പന്തും സിക്സടിച്ച് പുതുചരിത്രമെഴുതി. അതേ ടൂർണെമൻറിൽ ആസ്ട്രേലിയക്കെതിരെ സെമിഫൈനലിൽ 70 റൺസെടുത്ത് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ടൂർണമെൻറിൽ ഏറ്റവും വലിയ (110 മീറ്റർ) സിക്സും തെൻറ പേരിലാക്കി.
ഡിസംബർ 2007: പാകിസ്താനെതിരായ ബംഗളൂരു ടെസ്റ്റിൽ 169 റൺസെടുത്ത് വിജയത്തിന് നിർണായ പങ്ക് വഹിച്ചു.
ഫെബ്രുവരി 19-ഏപ്രിൽ 2, 2011: ഇന്ത്യയുടെ ലോകകപ്പ് സ്വപ്നനേട്ടത്തിലെ മിന്നും താരം. ഒരു സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയുമുൾപ്പെടെ 90.50 ശരാശരിയിൽ 362 റൺസെടുത്ത് ലോകകപ്പിലെ താരമായി. 300ലധികം റൺസും 15 വിക്കറ്റും ഒരു ലോകകപ്പിൽ നേടുന്ന ആദ്യ ഒാൾറൗണ്ടറായി യുവരാജ്.
2011: ലോകകപ്പിന് പിന്നാലെ ശ്വാസകോശ അർബുദം ബാധിച്ച് ടീമിൽനിന്ന് വിട്ടുനിന്നു
സെപ്റ്റംബർ 2012: ലോകകപ്പ് ട്വൻറി20ക്ക് മുമ്പായി ന്യൂസിലൻഡുമായുള്ള മത്സരത്തിൽ അസുഖം ഭേദമായി യുവരാജ് തിരിച്ചെത്തി. അതേ വർഷംതന്നെ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.
2014: പത്മശ്രീ നൽകി രാജ്യം ആദരിച്ചു
ജനുവരി 2017: കട്ടക്കിൽ ഇംഗ്ലണ്ടിനെതിരെ 122 പന്തിൽ 134 റൺസ് നേടി ടീമിെന വിജയത്തിലെത്തിച്ച് വൻ തിരിച്ചുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.