ബെംഗളൂരു: തുടർച്ചയായി മൂന്നു സിക്സർ യുവരാജ് ഗാലറിയിലേക്ക് പറത്തിയപ്പോൾ ക്രിക്കറ്റ് ലോകം ആകെ കരുതിയത് തന്നെ ബോളർ യുസ്‌വേന്ദ്ര ചാഹലും ഒാർത്തു. മുമ്പ് യുവരാജ് ഇംഗ്ലിഷ് ബോളർ സ്റ്റുവർട്ട് ബ്രോഡിനെ ഒാവറിൽ ആറ് തവണ ഗ്യാലറിയി ലേക്ക് പറത്തിയ ഗതി തനിക്കും വരുമെന്ന് ചിന്തിച്ചിരുന്നതായി ഇന്ത്യൻ ബൗളർ തുറന്നുവ്യക്തമാക്കി. തന്നെ മൂന്നു സിക ്സടിച്ചപ്പോൾ സ്റ്റുവർട്ട് ബ്രോഡ് ആണെന്നു തോന്നിപ്പോയെന്ന് ചാഹൽ പറഞ്ഞു. നാലാം സിക്സിനുള്ള ശ്രമത്തിൽ യുവി പുറത്തായതോടെയാണ് ചാഹലിന് ശ്വാസം നേരെ വീണത്.
മുംബൈക്കെതിരായ മൽസരത്തിലാണു റോയൽ ചാലഞ്ചേഴ്സ് താരം ചാഹൽ യുവിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. 14–ാം ഓവറിലെ ഹാട്രിക് സിക്സ് ചിന്നസാമി സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. തൻെറ പ്രതാപകാലം ഒാർമിപ്പിച്ച യുവിയുടെ നാലം സിക്സിലേക്കുള്ള ഷോട്ട് ലോങ് ഓഫ് ബൗണ്ടറിക്കു സമീപം മുഹമ്മദ് സിറാജിന്റെ കൈകളിലൊതുങ്ങി. 12 പന്തുകളിൽ 23 റൺസ് കുറിച്ചാണു യുവി മടങ്ങിയത്.
അതേസമയം തൻെറ പേര് വിഷയത്തിലേക്ക് വലിച്ചിഴച്ച ചാഹലിന് ബ്രോഡ് മറുപടിയും നൽകി. ‘10 വർഷത്തിനുള്ളിൽ 437 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുമ്പോഴും ചാഹലിന് എന്നെപ്പോലെയാണെന്ന് തോന്നാനിടവരട്ടെ’ എന്നായിരുന്നു ബ്രോഡിൻെറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.