ഒന്നര വർഷം ഇന്ത്യക്ക്​ വേണ്ടി കളിക്കാത്ത ധോണിയെ എന്തടിസ്ഥാനത്തിൽ തിരിച്ചെടുക്കുമെന്ന്​ ഗംഭീർ

ന്യൂഡൽഹി: കഴിഞ്ഞ ഒന്നര വർഷമായി ഇന്ത്യൻ ടീമിൽ കളിക്കാത്ത ധോണിയെ എന്തടിസ്ഥാനത്തിലാണ്​ ടീമിലെടുക്കുകയെന്ന്​ മുൻ ഇന്ത്യൻ താരവും എം.പിയുമായ ഗൗതം ഗംഭീർ. സ്​റ്റാർ സ്​പോർട്​സി​​​െൻറ ക്രിക്കറ്റ്​ കണക്​ടഡ്​ എന്ന ചാറ്റ്​ഷോ യിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു ഗംഭീർ. ഇത്തവണ ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ തിരിച്ചുവരവ് ബുദ് ധിമുട്ടാകും. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലൂടെ തിരിച്ചെത്തണമെങ്കില്‍ ധോണിക്ക്​ ​ ഐ.പി.എൽ അല്ലാ തെ മറ്റൊരു വഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടീമിലെടുക്കണമെങ്കില്‍ ധോണി ഫോം തെളിയിക്കേണ്ടതുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത ധോണിയെ എന്തടിസ്ഥാനത്തിലാണ്​ ടീമിലേക്ക്​ തിരികെ വിളിക്കുക ? ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാനാണെങ്കിൽ ടീമിനായി വിജയം സമ്മാനിക്കാൻ കഴിയുന്നവരെയും മികച്ച പ്രകടനം പുറത്തെടുക്കുന്നവരെയുമാണ്​ പരിഗണിക്കേണ്ടത്​. -ഗംഭീർ പറഞ്ഞു.

ഇന്ത്യൻ ടീമിലേക്ക്​ ധോണിക്കൊരു പകരക്കാരനെയും ഗംഭീർ കണ്ടെത്തിയിട്ടുണ്ട്​. ധോണിയുടെ മടങ്ങിവരവ് നടന്നില്ലെങ്കില്‍ കെ.എല്‍. രാഹുല്‍ ആണ് യഥാര്‍ഥ പകരക്കാരൻ. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും തിളങ്ങാന്‍ കഴിയുമെന്ന് രാഹുല്‍ ഇപ്പോൾ തെളിയിച്ചുകഴിഞ്ഞു. ചുരുങ്ങിയ ഒാവർ മത്സരങ്ങളിൽ രാഹുലി​​​െൻറ കീപ്പിങ്ങും ബാറ്റിങ്ങും തുടക്കം മുതലേ ശ്രദ്ധിക്കാറുണ്ട്​. വിക്കറ്റ്​ കീപ്പിങ്ങിൽ ധോണിയുടെ മികവ്​ കാട്ടാൻ ചിലപ്പോൾ അവന്​​ കഴിഞ്ഞെന്ന്​ വരില്ല. എന്നാൽ, ടി20 ലോകകപ്പിൽ രാഹുലിനെ ടീമിലുൾപ്പെടുത്തുന്നതായിരിക്കും ഏറ്റവും ഉചിതം. മൂന്നാമനായോ നാലാമനായോ ബാറ്റ്​ ചെയ്യാനും വിക്കറ്റ്​ കീപ്പിങ്​ ഏൽപ്പിക്കാനും സാധിക്കുന്ന താരമാണ്​ രാഹുലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ജൂലൈക്ക്​ ശേഷം ഇന്ത്യൻ ടീമിന്​ വേണ്ടി കളിക്കാത്ത ധോണിയുടെ മടങ്ങിവരവ്​ അസാധ്യമാണെന്ന്​ സെലക്​ടർ ശ്രീകാന്തും സൂചന നൽകിയിരുന്നു. 2019 ​ ഐ.സി.സി ലോകകപ്പിലാണ്​ അവസാനമായി അദ്ദേഹം ഇന്ത്യൻ ജഴ്​സി അണിഞ്ഞത്​.

ധോണിക്ക്​ കീഴിലാണ്​ ഗംഭീർ ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ളത്​. ഇന്ത്യയുടെ ലോകകപ്പ്​ വിജയത്തിൽ ധോണിയുടെ സിക്​സറിനെ പ്രശംസിച്ച്​ ഒരു സ്​പോർട്​സ്​ സൈറ്റ്​ രംഗത്തുവന്നതിനെ വിമർശിച്ച്​ ഗംഭീർ ട്വിറ്ററിൽ എത്തിയിരുന്നു. ലോകകപ്പ്​ വിജയം മുഴുവൻ ടീമിനും അവകാശപ്പെട്ടതാണെന്നായിരുന്നു അന്ന്​ ഗംഭീർ പറഞ്ഞത്​.

Tags:    
News Summary - ‘On what basis can he be selected’ – Gautam Gambhir questions Dhoni’s comeback-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.