നാല്​ രാജ്യങ്ങളുടെ ടൂർണമെൻറ്​; ഗാംഗുലിയുടെ പദ്ധതി പൊളിയുമെന്ന്​ പാക്​ മുൻ ക്യാപ്​റ്റൻ

ലാഹോർ: ​ഇംഗ്ലണ്ട്​, ആസ്​ട്രേലിയ ക്രിക്കറ്റ്​ ബോർഡുകളുമായി ചേർന്ന്​ നാല്​ രാജ്യങ്ങളുടെ ക്രിക്കറ്റ്​ ടൂർണമ​െൻറ്​ നടത്താനുള്ള ബി.സി.സി.ഐ അധ്യക്ഷൻ ഗാംഗുലിയുടെ ശ്രമം പൊളിയുമെന്ന്​ പാക്​ മുൻ ക്യാപ്​റ്റൻ റാഷിദ്​ ലത്തീഫ്​.​ ഒന്നിടവിട്ട വർഷങ്ങളിൽ ടൂർണമ​െൻറ്​ നടത്തനാണ്​ ബി.സി.സി.ഐയുടെ ആലോചന​​. ബിഗ്​ ത്രീ മോഡൽ പോലെ ഇതും വലിയ അബദ്ധമായിരിക്കുമെന്ന്​ ലത്തീഫ്​ കൂട്ടിച്ചേർത്തു.

ഇതുപോലൊരു സീരിസ്​ കളിക്കുക വഴി മറ്റ്​ അംഗരാജ്യങ്ങളെ ഒറ്റപ്പെടുത്തുകയാണ്​ ഇന്ത്യ ചെയ്യുന്നത്​. ഇത്​ ഒരിക്കലും ക്രിക്കറ്റിന്​ നല്ലതല്ല. ബിഗ്​ ത്രീ സീരിസ്​ പോലെ ഇതും പരാജയമാകുമെന്നും ലത്തീഫ്​ വ്യക്​തമാക്കി.

ആസ്​ട്രേലിയ, ഇംഗ്ലണ്ട്​, ഇന്ത്യ എന്നിവക്ക്​ പുറമേ മറ്റൊരു രാജ്യത്തെ കൂടി ചേർത്താണ്​ നാല്​ രാജ്യങ്ങളുടെ ക്രിക്കറ്റ്​ ടൂർണമ​െൻറ്​ നടത്തുമെന്ന്​ ഗാംഗുലി പ്രഖ്യാപിച്ചത്​. 2021ൽ കളി ടൂർണമ​െൻറ്​ പ്രഖ്യാപനം.

Tags:    
News Summary - ‘I think this will be a flop idea’: Former Pakistan captain on Sourav Ganguly’s four-nation tournament-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.