ലണ്ടൻ: വെസ്റ്റിൻഡീസിലെ ക്രിക്കറ്റ് ഭരണാധികാരികളായ ക്രിക്കറ്റ് വെസ്റ്റിൻഡീസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തി ബൗളിങ് ഇതിഹാസം മൈക്കൽ ഹോൾഡിങ്. ബോർഡിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടാൻ തയാറായിട്ടില്ലെന്നും യുട്യൂബ് ഷോയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി.
ക്രിക്കറ്റ് വെസ്റ്റിൻഡീസിന് ബി.സി.സി.ഐ സംഭാവന നൽകിയ അഞ്ച് ലക്ഷം ഡോളറും ധൂർത്തടിച്ചു. ‘മുൻകാല താരങ്ങൾക്ക് സഹായം നൽകണമെന്ന് പറഞ്ഞാണ് 2013- ’14ൽ ബി.സി.സി.ഐ തുക കൈമാറിയത്. ഞാൻ ഒരു മുൻ കളിക്കാരനാണ്. എനിക്ക് ആ പണം ആവശ്യമില്ല. എന്നാൽ, മുൻ കളിക്കാർക്ക് ആർക്കും ആ പണത്തിൽ നിന്ന് ഒരു ചില്ലി കാശ് പോലും ലഭിച്ചില്ല.
അങ്ങനെ ആർക്കെങ്കിലും കൊടുത്തെങ്കിൽ ക്രിക്കറ്റ് വെസ്റ്റിൻഡീസ് മഹാകാര്യമായി ആഘോഷിച്ചേനെ’ 66 കാരനായ ഹോൾഡിങ് പറഞ്ഞു.
ക്രിക്കറ്റ് ബോർഡിലെ അഴിമതിയുടെ കണക്കുകൾ പറയുന്ന ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ ഭാഗങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.