ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍- എഫ്.സി ഗോവ ഫൈനല്‍

കൊല്‍ക്കത്ത: ഗാലറിയിലേക്കൊഴുകിയത്തെിയ അരലക്ഷത്തോളം കാണികളുടെ ആരവങ്ങളൊന്നും അത്ലറ്റികോ ഡി കൊല്‍ക്കത്ത മോഹിച്ചപോലെ ഗോളായി മാറിയില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം പാദത്തില്‍ 2-1ന് ചെന്നൈയിന്‍ എഫ്.സിയെ തോല്‍പിച്ചെങ്കിലും ആദ്യപാദത്തിലേറ്റ തോല്‍വിക്ക് (0-3) മറുപടി ആവാതെ പോയതോടെ ചാമ്പ്യന്മാര്‍ ഫൈനല്‍ കാണാതെ പുറത്ത്. ഇരുപാദങ്ങളിലുമായി 2-4 മാര്‍ജിനില്‍ ജയിച്ച ചെന്നൈയിന്‍ ആദ്യമായി കലാശപ്പോരാട്ടത്തിന് ഗോവയിലേക്കും. ഡിസംബര്‍ 20ന് ഫട്ടോഡ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ തമിഴരുടെ സംഘം സീക്കോയുടെ ഗോവയെ നേരിടും.
ഫൈനല്‍ പ്രവേശത്തിന് നാല് ഗോള്‍ മാര്‍ജിനിലെ വിജയം അനിവാര്യമായ കൊല്‍ക്കത്തക്കുവേണ്ടി ഡെയാന്‍ ലെകിചിനും (22ാം മിനിറ്റ്), ഇയാന്‍ ഹ്യൂമിനും (87) മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. തോല്‍ക്കാതിരിക്കാന്‍ മരിച്ചുകളിച്ച ചെന്നൈയിനു വേണ്ടി മുന്‍കൊല്‍ക്കത്ത താരം ഫിക്രു ടഫേര ഇഞ്ചുറി ടൈമില്‍ ‘എവേ’ ഗോള്‍ നേടി.

പ്രളയത്തില്‍ എല്ലാം നഷ്ടമായ നാട്ടുകാരുടെ പ്രാര്‍ഥനകള്‍ക്കു നടുവിലായിരുന്നു കൊല്‍ക്കത്തയുടെ മണ്ണില്‍ ചെന്നൈയിന്‍ ബൂട്ടണിഞ്ഞത്. കടമെടുത്ത ഹോം ഗ്രൗണ്ടായ പുണെയില്‍ നടന്ന ആദ്യ പാദത്തില്‍ നേടിയ മിന്നുന്ന ജയം നല്‍കിയ ആത്മവിശ്വാസം മാര്‍കോ മറ്റരാസിയുടെ സംഘത്തിന്‍െറ ശരീരഭാഷയിലുണ്ടായിരുന്നു. പുണെയില്‍ ജയിച്ച ടീമില്‍ നിന്നും രണ്ടു മാറ്റങ്ങള്‍ കോച്ച് ചെന്നൈയിന്‍ നിരയില്‍ വരുത്തി. ബ്രൂണോ പെലിസാരിക്കും എം.പി. സക്കീറിനും പകരം എലാനോയും മെഹ്റാജുദ്ദീന്‍ വാദുവും നിര്‍ണായക അങ്കത്തിനത്തെി. അതേസമയം, അതിസമ്മര്‍ദങ്ങള്‍ക്കു നടുവിലിറങ്ങിയ കൊല്‍ക്കത്തയും രണ്ടു മാറ്റം വരുത്തി. പരിക്കേറ്റ ബൊര്‍യ ഫെര്‍ണാണ്ടസിനും ഒഫന്‍സെ നാറ്റോക്കും പകരം എന്‍. മോഹന്‍രാജും ദെയാന്‍ ലെകിചും പ്ളെയിങ് ഇലവനിലിറങ്ങി. ഇയാന്‍ ഹ്യൂം-ലെകിച്-സമീഗ് ദൗതി കൂട്ടിലൂടെ വിങ് ഓപറേഷനായിരുന്നു കൊല്‍ക്കത്തയുടെ തന്ത്രം. കിക്കോഫിനു പിന്നാലെ ആതിഥേയര്‍ മികച്ചൊരു അവസരവും സൃഷ്ടിച്ചു.

22ാം മിനിറ്റില്‍ സസ്പെന്‍സ് പൊളിച്ചുകൊണ്ട് ലെകിച് കൊല്‍ക്കത്തയെ മുന്നിലത്തെിച്ചു. ചെന്നൈയിന്‍ ഡിഫന്‍ഡര്‍ ബെര്‍ണാഡ് മെന്‍ഡി ഹെഡറിലൂടെ നല്‍കിയ മൈനസ് പാസായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ഗോളിക്ക് നല്‍കിയ പാസ് എഡല്‍ കൈപ്പിടിയിലൊതുക്കും മുമ്പേ സെര്‍ബിയന്‍ താരം ലെകിച് ബൂട്ട്കൊണ്ട് വഴിമാറ്റി. സാള്‍ട്ട്ലേക്കിനെ പൊട്ടിത്തെറിപ്പിച്ച് കൊല്‍ക്കത്തക്ക് ലീഡ്.

ഗോള്‍പിറന്ന പിന്നാലെ കളിയുടെ ഗതിയും മാറി. കൊല്‍ക്കത്ത ഇരുവിങ്ങിലൂടെയും ആക്രമണം ചടുലമാക്കിയപ്പോള്‍ സന്ദര്‍ശകര്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഒന്നാം പകുതി പിരിയും മുമ്പേ മൂന്ന് സുവര്‍ണാവസരങ്ങള്‍ ലെകിച്, ഹ്യൂം, ഇസുമി എന്നിവര്‍ സൃഷ്ടിച്ചു. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ കൊല്‍ക്കത്ത വല കാത്ത ഗോളി എഡല്‍ അപൗളയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു അപ്പോഴെല്ലാം ചെന്നൈയിനെ കാത്തത്. പ്രതിരോധത്തില്‍ മെന്‍ഡിയും മെഹ്റാജുദ്ദീന്‍ വാദുവിനും കാര്യമായ ജോലിയും ലഭിച്ചു.

രണ്ടാം പകുതിയിലും കൊല്‍ക്കത്തന്‍ മുന്നേറ്റം ചെന്നൈ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്തു. പല നീക്കങ്ങളും പ്രതിരോധത്തില്‍ തട്ടി വഴിമാറി. 87ാം മിനിറ്റില്‍ കനേഡിയന്‍ താരത്തിന്‍െറ മുഴുവന്‍ പ്രതിഭാ സ്പര്‍ശവുമുള്ളതായിരുന്നു കൊല്‍ക്കത്തയുടെ രണ്ടാം ഗോള്‍. ലെകിചുമായി വണ്‍-ടു-വണ്‍ നീക്കത്തിനൊടുവില്‍ വോളിയിലൂടെ വലയുടെ ടോപ് കോര്‍ണര്‍ ഇളക്കി. പക്ഷേ, ആതിഥേയരുടെ ഫൈനല്‍ സ്വപ്നങ്ങള്‍ അകന്നുപോയിരുന്നു. കളി ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയപ്പോള്‍ കൊല്‍ക്കത്ത കോച്ച് അന്‍േറാണിയോ ഹബാസിനുള്ള മറുപടിയായി ഫിക്രു ടഫേര ചെന്നൈയിനു വേണ്ടി വലകുലുക്കി.

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.