ലണ്ടന്‍: ക്രിസ്മസ് ആഘോഷത്തിനു പിന്നാലെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലും കളിയാവേശം. കോച്ചിന്‍െറ പുറത്താകലിനു പിന്നാലെ വിജയവഴിയില്‍ മടങ്ങിയത്തെിയ ചെല്‍സിയും കോച്ച് ലൂയി വാന്‍ഗാലിന്‍െറ ഇരിപ്പിടം ആടിനില്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡുമെല്ലാം ബോക്സിങ് ഡേയില്‍ കളത്തിലിറങ്ങും. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ എവേ മാച്ചില്‍ നേരിടും. തുടര്‍ച്ചയായി ആറ് കളിയില്‍ തോറ്റ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സ്റ്റോക് സിറ്റിയാണ് എതിരാളികള്‍. എതിരാളികളുടെ തട്ടകത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ വിജയിച്ചില്ളെങ്കില്‍ പരിശീലകസ്ഥാനത്തുനിന്ന് വാന്‍ഗാലിന്‍െറ തൊപ്പിയും തെറിക്കും.
ആഴ്സനലിനോട് തോറ്റ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാഞ്ചസ്റ്റര്‍ സിറ്റി സണ്ടര്‍ലന്‍ഡിനെ നേരിടും. ടോട്ടന്‍ഹാം ഹോട്പര്‍ നോര്‍വിച് സിറ്റിയെയും എവര്‍ട്ടന്‍ ന്യൂകാസില്‍ യുനൈറ്റഡിനെയും നേരിടും. കിരീടപ്പോരാട്ടത്തില്‍ രണ്ടാമന്മാരായ ആഴ്സനലിന് സതാംപ്ടനാണ് എതിരാളി.
മൗറീന്യോക്ക് പിന്‍ഗാമിയായത്തെിയ ഹിഡിങ്കിനു കീഴിലാണ് ചെല്‍സി വാറ്റ്ഫോഡിനെ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.