ന്യൂഡല്‍ഹി: സീകോ, റോബര്‍ട്ടോ കാര്‍ലോസ്, പെലെ എന്നിവര്‍ക്കു പിന്നാലെ മറ്റൊരു ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം റൊണാള്‍ഡോയും ഇന്ത്യന്‍ മണ്ണിലത്തെുന്നു. വെള്ളിയാഴ്ചത്തെ സൂപ്പര്‍ലീഗ് മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിന്‍െറ മുഖ്യാതിഥിയായാണ് മുന്‍ ബ്രസീല്‍ സൂപ്പര്‍ താരം ഇന്ത്യയിലത്തെുന്നത്. മുംബൈ സിറ്റിക്കെതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍െറ മുഖ്യ ആകര്‍ഷണവും റൊണാള്‍ഡോ ആവും. ബ്രസീലിലും റയല്‍ മഡ്രിഡിലും സഹതാരമായിരുന്ന റോബര്‍ട്ടോ കാര്‍ലോസിന്‍െറ ക്ഷണപ്രകാരമാണ് റൊണാള്‍ഡോയുടെ വരവ്. ഡൈനാമോസ് കോച്ചും മാര്‍ക്വീ താരവുമായി കാര്‍ലോസ് ചുമതലയേറ്റപ്പോള്‍തന്നെ റൊണാള്‍ഡോ ആശംസാ സന്ദേശം അയച്ചിരുന്നു.
ഇതാദ്യമായാണ് റൊണാള്‍ഡോ ഇന്ത്യയിലത്തെുന്നത് എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍, കന്നിവരവില്‍ മറ്റു പരിപാടികളിലൊന്നും താരം പങ്കെടുക്കില്ല. രണ്ടാഴ്ച മുമ്പ് നാലു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലത്തെിയ ഫുട്ബാള്‍ ഇതിഹാസം പെലെ കൊല്‍ക്കത്തയില്‍ സൂപ്പര്‍ ലീഗ് മത്സരത്തിലും ന്യൂഡല്‍ഹിയില്‍ സുബ്രതോ കപ്പ് ഫൈനലിലും പങ്കെടുത്തിരുന്നു.
റൊണാള്‍ഡോയും കാര്‍ലോസും അടുത്ത സുഹൃത്തുക്കളാണെന്നും ഇരുവരും ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഡല്‍ഹി ഡൈനാമോസ് മീഡിയ മാനേജര്‍ റെനാറ്റ മില്ലിങ്ടണ്‍ പറഞ്ഞു. കാര്‍ലോസിന്‍െറ നിരന്തരമായ ക്ഷണത്തെ തുടര്‍ന്നാണ് റൊണാള്‍ഡോയത്തെുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.