കൊച്ചി: കേരള ബ്ളാസ്റ്റേഴ്സ് മാര്‍ക്വീ താരം കാര്‍ലോസ് മാര്‍ച്ചേന ടീം വിട്ടു. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ടീം വിട്ടതെന്ന് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. പരിശീലനത്തിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ആദ്യ മൂന്നു മത്സരങ്ങളില്‍ മാര്‍ച്ചേന കളിച്ചിരുന്നില്ല. ചികിത്സക്കായി ജന്മനാടായ സ്പെയിനിലേക്ക് പോയ താരം പിന്നീട് കൊച്ചിയില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കളിച്ചു. എന്നാല്‍, ഫോം കണ്ടത്തെുന്നതില്‍ പരാജയപ്പെട്ടു. പിന്നീടുള്ള മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലായിരുന്നു മാര്ച്ചേനയുടെ സ്ഥാനം. മാര്‍ച്ചേന മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ളെന്നും ഇനി കളിക്കുന്ന കാര്യം സംശയമാണെന്നും രാജിവെക്കുന്നതിന് മുമ്പ് കോച്ച് പീറ്റര്‍ ടെയ്ലര് വ്യക്തമാക്കിയിരുന്നു. മാര്ച്ചേനയുടെ അസാന്നിധ്യത്തില്‍ സ്കോട്ടിഷ് താരം ജെയിംസ് മക്ഫാഡെന് പുതിയ മാര്‍ക്വീ താരമാകുമെന്നാണ് സൂചന. താരവുമായി ടീം ഉടമകള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.