ചെന്നൈ: രണ്ട് പെനാല്‍റ്റികള്‍ ലക്ഷ്യത്തിലത്തെിച്ച് ചെന്നൈയിന്‍ എഫ്.സിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുമ്പോള്‍ എഫ്.സി ഗോവക്ക് 2-0ത്തിന്‍െറ വെറുമൊരു ജയമല്ല കൈവന്നത്, അതിനും മുകളില്‍ മധുരപ്രതികാരത്തിന്‍െറ സുഖമുള്ള വിജയലഹരി. ആഴ്ചകള്‍ക്കുമുമ്പ് ഫട്ടോഡയിലെ സ്വന്തം കളത്തില്‍ 4-0ത്തിന് തലകുനിച്ച് നില്‍ക്കേണ്ടിവന്നതിന്‍െറ പകരംവീട്ടല്‍.
ഒപ്പം, തോല്‍വിയുടെയും സമനിലയുടെയും ഇടവേളക്കുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ തങ്ങളുടെ നാലാം ജയം കുറിച്ച് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും സീക്കോയുടെ കുട്ടികള്‍ തിരിച്ചുകയറി. ചെന്നൈയിനാകട്ടെ, നാലാം തോല്‍വിയുമായി ലീഗില്‍ അഞ്ചാമതും. 64ാം മിനിറ്റില്‍ ലിയോ മൗറയും 78ാം മിനിറ്റില്‍ ജെനാഥന്‍ ലൂകയുമാണ് പെനാല്‍റ്റികള്‍ വലയിലത്തെിച്ച് ഗോവക്ക് വിലപ്പെട്ട മൂന്നു പോയന്‍റ് സമ്മാനിച്ചത്. രണ്ട് പെനാല്‍റ്റികള്‍ക്ക് വിസിലൂതിയ മലയാളി റഫറി സന്തോഷ്കുമാര്‍ എട്ടു തവണയാണ് കാര്‍ഡ് പുറത്തെടുത്തത്. അതില്‍ ഒരെണ്ണം മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഹര്‍മന്‍ജോത് സിങ് ഖബ്രക്ക് കിട്ടിയ ചുവപ്പുകാര്‍ഡും. രണ്ടു മത്സരങ്ങളിലെ സസ്പെന്‍ഷനുശേഷം തിരിച്ചത്തെിയ ആദ്യ കളിയിലാണ് ഖബ്ര വീണ്ടും മാര്‍ച്ചിങ് ഓഡര്‍ വാങ്ങിയത്.
ടോപ്സ്കോറര്‍മാരില്‍ ഒരാളായ സ്റ്റീവന്‍ മെന്‍ഡോസ ആദ്യ മിനിറ്റില്‍തന്നെ ഗോവയുടെ ഗോളി കട്ടിമണിയെ പരീക്ഷിക്കുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. എന്നാല്‍, ആദ്യപകുതിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുപക്ഷത്തിനുമായില്ല. എടുത്തുപറയാവുന്ന അവസരം സൃഷ്ടിച്ചത് മെന്‍ഡോസയാണ്. അത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പാഞ്ഞു. ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷം തിരിച്ചത്തെിയപ്പോള്‍ ഗോവയുടെ ആക്രമണത്തിന് മൂര്‍ച്ചകൂടി.
അതിന്‍െറ ഫലമായാണ് 63ാം മിനിറ്റില്‍ പെനാല്‍റ്റി പിറന്നത്. പന്തുമായി ബോക്സിലേക്ക് മുന്നേറിയ റാഫേല്‍ കോല്‍ഹോയെ പിറകിലൂടെ ഓടിയത്തെിയ ബെര്‍നാഡ് മെന്‍ഡി വീഴ്ത്തി. കിക്കെടുത്ത മൗറക്ക് പിഴച്ചില്ല, ഗോവ 1-0. ആക്രമണം രൂക്ഷമാക്കിയ ഗോവക്ക് 77ാം മിനിറ്റില്‍ അടുത്ത പെനാല്‍റ്റി ലഭിച്ചു.
ബോക്സിനുമുന്നില്‍ മൗറയും കോല്‍ഹോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ചെറുക്കാനുള്ള ശ്രമത്തില്‍ ചെന്നൈയിന്‍െറ വാഡുവിന്‍െറ കൈയില്‍ പന്ത് തട്ടിയതോടെ ഹാന്‍ഡ്ബാളിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ലൂക സുരക്ഷിതമായി ലക്ഷ്യകണ്ടതോടെ 2-0 ലീഡും വിജയവും ഗോവക്ക് സ്വന്തമായി. 89ാം മിനിറ്റില്‍ മൗറയുടെ കണങ്കാലില്‍ തൊഴിച്ചതിനാണ് ഖബ്രക്ക് ചുവപ്പുകാര്‍ഡ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.