മുംബൈ അസി. കോച്ച് ഒസ്കര്‍ ബ്രുസോണിനെ പുറത്താക്കി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പാതിവഴി പിന്നിടവെ വീണ്ടും കോച്ചിനെ പുറത്താക്കല്‍. മുംബൈ സിറ്റി എഫ്.സി അസിസ്റ്റന്‍റ് കോച്ച് ഒസ്കര്‍ ബ്രൂസോണിനെയാണ് ക്ളബ് മാനേജ്മെന്‍റ് ജോലിയില്‍ നിന്ന് അടിയന്തരമായി പുറത്താക്കിയത്. വെള്ളിയാഴ്ച ഡല്‍ഹി ഡൈനാമോസിനെതിരെ 1-1ന് സമനില വഴങ്ങിയ മത്സരത്തില്‍ സഹപരിശീലകനില്ലാതെയാണ് മുംബൈ കളിച്ചത്. ഫുട്ബാളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് സ്പാനിഷ് കോച്ചിനെ ഒഴിവാക്കുന്നതെന്ന് മുംബൈ സിറ്റി എഫ്.സി സി.ഇ.ഒ ഇന്ദ്രനില്‍ ദാസ് അറിയിച്ചു. പരസ്പരധാരണയുടെ അടിസ്ഥാനത്തിലാണ് ബ്രൂസോണ്‍ ജോലി അവസാനിപ്പിച്ചത്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു -പ്രസ്താവനയില്‍ പറഞ്ഞു. ഹെഡ് കോച്ച് പീറ്റര്‍ ടെയ്ലറെ തെറുപ്പിച്ചുകൊണ്ട് കേരള ബ്ളാസ്റ്റേഴ്സ് ആണ് ഐ.എസ്.എല്ലിലെ പുറത്താക്കലിന് തുടക്കമിട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.