ഹ്യൂമേട്ടനെ കാത്ത് കൊച്ചി

കൊച്ചിയില്‍ ഇന്ന് സ്റ്റേഡിയത്തിലത്തെുന്ന ആയിരമായിരം കണ്ണുകള്‍ ബ്ളാസ്റ്റേഴ്സ് താരനിരക്കപ്പുറം മറ്റൊരു താരത്തെ തിരയുന്നുണ്ടാകും. മറ്റാരെയുമല്ല, കൊല്‍ക്കത്തക്കാരുടെ ഹ്യൂം ദാദ എന്ന മലയാളികളുടെ ഹ്യൂമേട്ടനെ തന്നെ. ബ്ളാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച പഴയ ഹോം ഗ്രൗണ്ടില്‍ അതിഥിയായത്തെി ഹ്യൂം എന്ത് അദ്ഭുതം കാണിക്കുമെന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്.കഴിഞ്ഞ സീസണില്‍ ബ്ളാസ്റ്റേഴ്സിന്‍െറ ടോപ് സ്കോററായി ഐ.എസ്.എല്ലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഹ്യൂം കൊല്‍ക്കത്തയിലേക്ക് ചേക്കേറിയെങ്കിലും മലയാളികള്‍ താരത്തെ കൈവിട്ടില്ല. ഹ്യൂമിനെ തഴഞ്ഞ ടീം മാനേജ്മെന്‍റിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. രണ്ടാം സീസണിന്‍െറ തുടക്കം മുതല്‍ താരത്തിന്‍െറ കളി കാണാനും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ ശ്രദ്ധ പുലര്‍ത്തി. സാള്‍ട്ട് ലേക്കില്‍ ബ്ളാസ്റ്റേഴ്സിനെ കൊല്‍ക്കത്ത നേരിട്ടപ്പോഴും പ്രിയതാരത്തിന്‍െറ ബൂട്ടില്‍നിന്നൊരു അദ്ഭുതം മലയാളികള്‍ പ്രതീക്ഷിച്ചിരുന്നു. ഗോളില്ളെന്ന പരാതിയെ ഹാട്രിക്കിലൂടെ തട്ടിത്തെറിപ്പിച്ചാണ് തന്നെ താരമാക്കിയ പ്രോത്സാഹനങ്ങള്‍ക്ക് നടുവിലേക്ക് ഹ്യൂം എത്തുന്നത്.

ഹ്യൂമിനെ പ്രത്യേകമായി കാണുന്നില്ല- ട്രെവര്‍ മോര്‍ഗന്‍ (ബ്ളാസ്റ്റേഴ്സ് അസിസ്റ്റന്‍റ് കോച്ച്)
ആദ്യ സീസണില്‍ ബ്ളാസ്റ്റേഴ്സിനായി കളിച്ച ഇയാന്‍ ഹ്യൂമിനെ പ്രത്യേകമായി കാണുന്നില്ല. എല്ലാ ടീമിലും മികച്ച കളിക്കാരുണ്ട്. അവരിലൊരാളെപ്പോലെയേ ഹ്യൂമിനെയും കാണുന്നുള്ളൂ. മാര്‍ച്ചേനക്കു പകരം മാര്‍ക്വീ താരത്തെ കണ്ടത്തൊനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജെയിംസ് മക്ഫാഡനുമായും മറ്റു മൂന്ന് വിദേശ താരങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മക് ഫാഡന്‍െറ കാര്യത്തില്‍ ഉറപ്പ് പറയാറായിട്ടില്ല.

വിജയം ആവര്‍ത്തിക്കും-ടെറി ഫെലാന്‍ (കേരള ബ്ളാസ്റ്റേഴ്സ് കോച്ച്)
പുണെ സിറ്റി എഫ്.സിക്കെതിരെ നേടിയ വിജയം അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെയും ആവര്‍ത്തിക്കും. ആ ജയം ടീമിന്‍െറ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ടീം ക്യാമ്പില്‍ എല്ലാവരും സന്തുഷ്ടരാണ്. ഓരോ മത്സരവും നിര്‍ണായകമാണ്. അതിന്‍െറ ഗൗരവത്തോടെയാകും കളിക്കുക. മൂന്ന് പോയന്‍റാണ് ലക്ഷ്യം. അത് നേടിയെടുക്കാനുള്ള ഊര്‍ജം ടീമിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്യാമ്പിലുള്ള കാവിന്‍ ലോബോയുടെയും സന്ദേശ് ജിങ്കാന്‍െറയും ഒഴിവ് നികത്താനുള്ള താരങ്ങള്‍ ടീമിലുണ്ട്.

മത്സരം നിര്‍ണായകം- അന്‍േറാണിയോ ഹബ്ബാസ് (അത്ലറ്റികോ ഡീ കൊല്‍ക്കത്ത കോച്ച്)
കൊച്ചിയിലെ മത്സരം ബ്ളാസ്റ്റേഴ്സിനെപ്പോലെ കൊല്‍ക്കത്തക്കും ഏറെ നിര്‍ണായകമാണ്. ടീം അതിന് സജ്ജമാണ്. ദേശീയ ക്യാമ്പിലേക്ക് പോയ താരങ്ങള്‍ക്കു പകരം താരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍, പ്രധാന താരങ്ങളുടെ പരിക്ക് അലട്ടുന്നുണ്ട്. കഴിഞ്ഞ സീസണിലെ കാര്യങ്ങള്‍ക്കോ ജയപരാജയങ്ങള്‍ക്കോ ഇന്ന് പ്രസക്തിയില്ല. ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും എന്ന് പറയുന്നതിലും അര്‍ഥമില്ല. ഇപ്പോഴത്തെ മത്സരവും ഫലവുമാണ് പ്രധാനം. പരമാവധി പോയന്‍റ് നേടുകയാണ് ലക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.