ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാര്‍ഥികള്‍ക്ക് അംഗീകാരം


സൂറിക്: ഫെബ്രുവരിയില്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനായി അഞ്ചുപേരുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതായി ഫിഫ. പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈന്‍, ഷെയ്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹീം അല്‍ ഖലീഫ, ജെറോം ഷാംപെയ്ന്‍, ജിയാനി ഇന്‍ഫന്‍റിനോ, ടോക്യോ സെക്സ്വെയ്ല്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തിനാണ് അംഗീകാരം ലഭിച്ചത്. ഏഴുപേരുടെ നാമനിര്‍ദേശപത്രിക ലഭിച്ചതായി നേരത്തെ ഫിഫ അറിയിച്ചിരുന്നു. ഫിഫയുടെ സത്യസന്ധത പരിശോധനയില്‍ പരാജയപ്പെട്ടതു കാരണം ലൈബീരിയക്കാരന്‍ മുസ ബിലിറ്റിയുടെ അപേക്ഷ തള്ളി.
90 ദിവസത്തെ സസ്പെന്‍ഷന്‍ നേരിടുന്ന യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ളാറ്റിനിയുടെ കാര്യം അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.