ബംഗളൂരു: മഴ നനഞ്ഞു തണുത്ത മൈതാനത്തും മനസ്സിലും വിജയത്തിന്‍െറ ചൂട് പകര്‍ന്ന് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗുവാമിനെതിരെ ഇന്ത്യന്‍ ജയം. ആദ്യ പകുതിയുടെ അവസാനത്തില്‍ പ്രതിരോധനിരയില്‍നിന്ന് സെഹ്നജ് സിങ്ങിനെ നഷ്ടപ്പെട്ടിട്ടും പത്തുപേരുമായി മത്സരം പൂര്‍ത്തിയാക്കിയാണ് ഇന്ത്യ ജയം പിടിച്ചുവാങ്ങിയത്. 10ാം മിനിറ്റില്‍ റോബിന്‍ സിങ്ങാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ലോകകപ്പ് യോഗ്യതയുടെ രണ്ടാം ഘട്ടം എന്ന മോഹം നടപ്പാകില്ളെങ്കിലും അഞ്ചു തോല്‍വികള്‍ക്കുശേഷം ആശ്വാസമായത്തെിയ ജയം ഇന്ത്യയുടെ 2019 ഏഷ്യന്‍ കപ്പ് യോഗ്യതാ സ്വപ്നങ്ങളെ ഉണര്‍ത്തി. ഗ്രൂപ് ഡിയില്‍ വിലപ്പെട്ട മൂന്ന് പോയന്‍റാണ് ഈ ജയം നീലപ്പടക്ക് നല്‍കിയത്. ഗുവാമില്‍ 2-1ന് തകര്‍ത്ത ടീമിനോടുള്ള പകരംവീട്ടലുമായി ഇന്ത്യന്‍ ജയം.
മുന്നേറ്റനിരയില്‍ റോബിന്‍ സിങ്-സുനില്‍ ഛേത്രി കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ വിജയതന്ത്രം. മധ്യനിരയിലും പ്രതിരോധത്തിലും നാലുപേരെ നിരത്തി കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ ഗോള്‍ വീഴാതെ നോക്കി. 3-3-4 ശൈലിയിലായിരുന്നു ഗുവാം. മുന്നേറ്റനിരയില്‍ ജോണ്‍ മാത്കിന്‍ ഇന്ത്യന്‍ ഗോള്‍മുഖത്ത് ഒറ്റയാന്‍ ആക്രമണവുമായി ഭീഷണി സൃഷ്ടിച്ചെങ്കിലും അര്‍ണബ് മൊണ്ഡാലും സന്ദേശ് ജിങ്കാനും മതിയായിരുന്നു നേരിടാന്‍.
ഗോള്‍ വന്ന വഴി
ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി മുന്നേറ്റനിരയിലും മധ്യനിരയിലും ഒത്തിണക്കംകാട്ടിയ ഗുവാമിന്‍െറ ആക്രമണത്തോടെയായിരുന്നു തുടക്കം. ആദ്യമിനിറ്റില്‍ ഗുവാമിന്‍െറ മികച്ച മുന്നേറ്റം കോര്‍ണര്‍ വഴങ്ങി ഇന്ത്യ ചെറുത്തു. ഇന്ത്യന്‍ ഗോള്‍മുഖത്ത് വട്ടമിട്ട ഗുവാം മുന്നേറ്റത്തിനിടെയായിരുന്നു ഇന്ത്യന്‍ ഗോള്‍. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് നീട്ടിയടിച്ച പന്ത് പിടിച്ചെടുത്ത സുനില്‍ ഛേത്രി ഗോള്‍പോസ്റ്റിന് സമീപം നിന്ന റോബിന്‍ സിങ്ങിനു മറിച്ചുനല്‍കി. ഗുവാം പ്രതിരോധനിരക്കാരനെ വട്ടംകറക്കിയ റോബിന്‍ കനത്ത ഷോട്ടില്‍ പന്ത് വലയിലത്തെിച്ചു. ഇന്ത്യ ഒരു ഗോള്‍ മുന്നില്‍. മഴയില്‍ നനഞ്ഞ സ്റ്റേഡിയത്തില്‍ മതിമറന്ന് ആഘോഷം. ഒരു ഗോള്‍ മുന്നിലത്തെിയതോടെ ഇന്ത്യന്‍ ടീം കൂടുതല്‍ ഒരുമകാട്ടി. മുന്നേറ്റത്തില്‍ റോബിനും ഛേത്രിയും മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു.
ആദ്യ പകുതി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി സെഹ്നജ് സിങ് ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തേക്ക്. ഗുവാം മധ്യനിരയിലെ ജസ്റ്റിന്‍ ഡേവിഡിനെ ഫൗള്‍ചെയ്തതിനായിരുന്നു കാര്‍ഡ് ലഭിച്ചത്.
രണ്ടാം പകുതിയില്‍ ഗുവാം ഉണര്‍ന്നുകളിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. പത്തുപേരുമായി കളത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമത്തൊന്‍ മഴ നനഞ്ഞ മൈതാനവും ഗുവാമിന് വെല്ലുവിളിയായി. റോമിയോ ഫെര്‍ണാണ്ടസിനു പകരം ഹര്‍മന്‍ജോത് സിങ് ഖബ്ര ഇന്ത്യന്‍ പ്രതിരോധനിരയിലത്തെി. 63ാം മിനിറ്റില്‍ റോബിന് പകരം ജെജെ ലാല്‍പേഖ്ലുവ എത്തി. അവസാന മിനിറ്റുകളില്‍ ഗോളെന്നുതോന്നിച്ച മുന്നേറ്റങ്ങളിലൂടെ ഛേത്രി ഗാലറിയെ കൈയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.