സാല്‍വഡോര്‍: മൂന്നു ദിവസത്തെ ഇടവേളക്കുശേഷം അര്‍ജന്‍റീനക്കും ബ്രസീലിനും ഇന്ന് വീണ്ടും ലോകകപ്പ് യോഗ്യതാ പോരാട്ടം. തെക്കനമേരിക്കന്‍ റൗണ്ടില്‍ ഒരു ജയംപോലും സ്വന്തമായില്ലാത്ത അര്‍ജന്‍റീന നാലാം റൗണ്ടില്‍ കരുത്തരായ കൊളംബിയയെയാണ് നേരിടുന്നത്. കൊളംബിയയിലാണ് മത്സരം.
ബ്രസീല്‍ സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പെറുവിനെ നേരിടും. മറ്റു മത്സരങ്ങളില്‍ ഉറുഗ്വായ് കോപ അമേരിക്ക ജേതാക്കളായ ചിലിയെയും, പരഗ്വേ ബൊളീവിയയെയും, വെനിസ്വേല എക്വഡോറിനെയും നേരിടും. മൂന്നില്‍ മൂന്നും ജയിച്ച എക്വഡോറാണ് പോയന്‍റ് പട്ടികയില്‍ (9) മുന്നില്‍. ചിലി (7), ഉറുഗ്വായ് (6), ബ്രസീല്‍ (4) എന്നിവര്‍ ആദ്യ നാലു സ്ഥാനങ്ങളിലുണ്ട്. രണ്ട് സമനിലയും ഒരു തോല്‍വിയുമായി രണ്ട് പോയന്‍റുള്ള അര്‍ജന്‍റീന ഒമ്പതാം സ്ഥാനത്താണ്.
വെള്ളിയാഴ്ച ബ്വേനസ് എയ്റിസില്‍ നടന്ന മത്സരത്തില്‍ അര്‍ജന്‍റീനയും ബ്രസീലും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. അര്‍ജന്‍റീനയും കൊളംബിയയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ജെയിംസ് റോഡ്രിഗസ്, വര്‍ഗാസ്, കാര്‍ലോസ് ബാക തുടങ്ങിയ താരങ്ങള്‍ ആതിഥേയ ടീമിലിറങ്ങും. അതേസമയം, ലയണല്‍ മെസ്സി, കാര്‍ലസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഇന്നും അര്‍ജന്‍റീന നിരയിലുണ്ടാകില്ല. ഇന്ത്യന്‍സമയം രാത്രി രണ്ടിനാണ് മത്സരം. ബ്രസീല്‍ പെറുവിനെ പുലര്‍ച്ചെ 5.30ന് നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.