ഇംഗ്ലണ്ടിലെ മികച്ച വനിത ഏഷ്യൻ ഫുട്ബാളറായി അദിതി

ലണ്ടൻ: ഇംഗ്ലണ്ടിൽ വനിതകളുടെ പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മൂന്നു മാസത്തിനകം ഗോൾ കീപ്പർ അദിതി ചൗഹാന് ഇംഗ്ലണ്ടിലെ ഈ വർഷത്തെ മികച്ച ഏഷ്യൻ വനിത ഫുട്ബാൾ താരത്തിനുള്ള പുരസ്​കാരം. വെസ്​റ്റ് ഹാം ലേഡീസിെൻറ കീപ്പറായ അദിതിയെ 23ാം പിറന്നാൾ ദിനമായ വെള്ളിയാഴ്ചയാണ് ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നൽകുന്ന മൂന്നാമത് ഏഷ്യൻ അവാർഡ് വേദിയിൽ പുരസ്​കാരവും തേടിയെത്തിയത്. വെംബ്ലി സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫുൾഹാം എഫ്.സി ലേഡീസിെൻറ ഇന്ത്യൻ താരങ്ങളായ തൻവി ഹാൻസ്​, മോണിക ശർമ, ലണ്ടൻ ബാരി ലേഡീസ്​ എഫ്.സി ക്യാപ്റ്റൻ സബാഹ് മഹ്മൂദ് എന്നിവരെ പിന്തള്ളിയാണ് ഡൽഹിക്കാരിയായ അദിതി മികച്ച താരമായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് അദിതി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.