വാര്‍ദിക്ക് ഗോളടി റെക്കോഡ്

ലീസെസ്റ്റര്‍ഷെയര്‍: ഇംഗ്ളീഷ് സ്ട്രൈക്കര്‍ ജെയ്മി വാര്‍ദിയുടെ ബൂട്ടുകള്‍ തുടര്‍ച്ചയായ 11ാം മത്സരത്തിലും വലകുലുക്കി റെക്കോഡ് സ്വന്തമാക്കിയ മത്സരത്തില്‍ ലീസെസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും 1-1ന് സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ ചെല്‍സി ടോട്ടന്‍ഹാം ഹോട്ട്സ്പറിനോട് ഗോള്‍രഹിത സമനിലയിലായി. ലീസെസ്റ്റര്‍-യുനൈറ്റഡ് സമനിലയായതോടെ മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു.
സിറ്റി സതാംപ്ടണിനോട് 3-1ന് ജയിച്ചിരുന്നു. 14 കളികളില്‍ സിറ്റിക്കും ലീസെസ്റ്ററിറും 29 വീതം പോയന്‍റാണുള്ളത്. ഗോള്‍ ശരാശരിയുടെ ബലത്തില്‍ സിറ്റി ഒന്നാമതും ലീസെസ്റ്റര്‍ രണ്ടാമതുമായി. 28 പോയന്‍റുമായി യുനൈറ്റഡ് മൂന്നാമതാണ്.

മത്സരത്തിന്‍െറ 24ാം മിനിറ്റിലാണ് ലീസെസ്റ്റര്‍ താരം വാര്‍ദി പ്രീമിയര്‍ ലീഗില്‍ പുതുചരിത്രം രചിച്ചത്. യുനൈറ്റഡിന്‍െറ മുന്‍ താരം റൂഡ് വാന്‍ നിസ്റ്റല്‍റൂയിയുടെ തുടര്‍ച്ചയായി 10 മത്സരങ്ങളിലെ ഗോള്‍നേട്ടത്തിന്‍െറ റെക്കോഡാണ് അതേ യുനൈറ്റഡിനെതിരെ വാര്‍ദി തകര്‍ത്തത്. എന്നാല്‍, വാര്‍ദിയുടെ ഗോളില്‍ ജയം സ്വന്തമാക്കാന്‍ ആതിഥേയര്‍ക്കായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബാസ്റ്റില്‍ ഷ്വയ്ന്‍സ്റ്റൈഗര്‍ നേടിയ ഗോളില്‍ യുനൈറ്റഡ് മത്സരം സമനിലയിലാക്കി. ഡീഗോ കോസ്റ്റയെ ബെഞ്ചിലിരുത്തിയിറങ്ങിയ ചെല്‍സിക്ക് എതിര്‍ ഗോള്‍വലയില്‍ പന്തത്തെിക്കാനുള്ള മൂര്‍ച്ചയുള്ള ആക്രമണം നടത്താനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.